KeralaNews

സിപിഐ അംഗങ്ങൾ കോൺഗ്രസിൽ ,മൂന്നാർ ബ്ലോക്ക് പഞ്ചായത്ത് ഭരണവും എൽ.ഡി.എഫിന് നഷ്ടമാവും

മൂന്നാര്‍: പഞ്ചായത്തിന് പിന്നാലെ ബ്ലോക്ക് പഞ്ചായത്തിലും എൽഡിഎഫിൽനിന്ന് ഭരണം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ്. സിപിഐയില്‍ നിന്ന് ബ്ലോക്ക് പ്രസിഡന്റ് ആനന്ദറാണി ദാസും പ്രവീണ്‍കുമാറും ഐഎന്‍ടിയുസിയിൽ ചേക്കേറിയതാണ് സിപിഐക്ക് തിരിച്ചടിയായത്.

മൂന്നാര്‍ പാര്‍ട്ടി ഓഫീസിലെത്തിയ ഇരുവരെയും മുന്‍ എംഎല്‍എ എ കെ മണിയുടെ നേത്യത്വത്തില്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചു. സിപിഐയുടെ തെറ്റായ നിലപാട് കാരണമാണ് കോണ്‍ഗ്രസിലേക്ക് മാറിയതെന്ന് ഇരുവരും പ്രതികരിച്ചു.

ആദ്യകാലം മുതല്‍ താന്‍ കോണ്‍ഗ്രസ് അനുഭാവി ആയിരുന്നെന്നും ഇടക്കാണ് സിപിഐയിലേക്ക് പോയതെന്നും ഇപ്പോള്‍ വീണ്ടും കോണ്‍ഗ്രസിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പ്രവീണ്‍ പറഞ്ഞു. 25 വര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിട്ടും അര്‍ഹിച്ച അംഗീകാര ലഭിച്ചില്ലെന്ന് ആനന്ദറാണിയും പ്രതികരിച്ചു.

ബ്ലോക്ക് പഞ്ചായത്തില്‍ നിലവില്‍ സിപിഐ 5, സിപിഎമ്മിന് 3, കോണ്‍ഗ്രസിന് 5 എന്നിങ്ങിനെയാണ് കക്ഷിനില. സിപിഐയില്‍ നിന്ന് രണ്ട് അംഗങ്ങള്‍ കോണ്‍ഗ്രസിലേക്ക് പോയത് എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെടും.

മൂന്നാര്‍ പഞ്ചായത്തിലും കോണ്‍ഗ്രസ് അധികാരം പിടിച്ചെടുക്കാന്‍ രണ്ട് അംഗങ്ങളെ ഒപ്പം ചേര്‍ത്തിരുന്നു. പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിച്ച ബ്ലോക്ക് പ്രസിഡന്റ് ആനന്ദറാണിയേയും പ്രവീണിനെയും സിപിഐ ജില്ലാ കമ്മറ്റി കഴിഞ്ഞ ദിവസം തരംതാഴ്ത്തല്‍ നടപടിക്ക് വിധേയമാക്കിയിരുന്നു.

തുടര്‍ന്ന് പ്രവീണ്‍ കഴിഞ്ഞ ദിവസം സിപിഐക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ഇരുവരും കോണ്‍ഗ്രസിലേക്ക് പോയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button