KeralaNews

‘ശൈലജയുടെ കാലത്തെ നല്ല പേര് പോയി; വീണയ്ക്കു ഫോൺ അലർജി, വിളിച്ചാൽ എടുക്കില്ല’കാനം മുഖ്യമന്ത്രി പിണറായി വിജയന്‍റെ അടിമയെ പോലെ’ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ

പത്തനംതിട്ട:സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് രൂക്ഷവിമർശനം. മന്ത്രിക്ക് ഫോൺ അലർജിയാണെന്നും ഒദ്യോഗിക നമ്പറിൽ വിളിച്ചാൽ പോലും എടുക്കില്ലെന്നും പൊതുചർച്ചയിൽ വിമർശനം ഉയർന്നു. മന്ത്രിക്ക് വകുപ്പിൽ നിയന്ത്രണമില്ല. മുൻ മന്ത്രി കെ.കെ.ശൈലജയുടെ കാലത്തെ നല്ല പേര് പോയി. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും വീണാ ജോർജും തമ്മിലുള്ള തർക്കം നാണക്കേടായെന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നു.

പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി ജില്ലയിലെ എംഎൽഎമാരുമായി കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നും വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്നും അടൂര്‍ എംഎല്‍എ കൂടിയായ ചിറ്റയം ഗോപകുമാര്‍ നേരത്തേ തുറന്നടിച്ചിരുന്നു. പിന്നാലെ, ചിറ്റയം ഗോപകുമാറിന് ഗൂഢലക്ഷ്യങ്ങളുണ്ടെന്നും അസത്യങ്ങളും ആക്ഷേപങ്ങളും പ്രചരിപ്പിക്കുകയാണെന്നും വീണാ ജോർജ് തിരിച്ചടിച്ചിരുന്നു.

സംഘടനാ റിപ്പോര്‍ട്ടില്‍ സിപിഎമ്മിനും രൂക്ഷവിമര്‍ശനം ഉണ്ട്. എല്‍ഡിഎഫ് ജില്ലാ യോഗങ്ങളില്‍ കൂടിയാലോചന ഇല്ല. ജനീഷ് കുമാര്‍ എംഎല്‍എ സിപിഐയോട് ശത്രുതാ മനോഭാവത്തിലാണ് പെരുമാറുന്നത്. അങ്ങാടിക്കലില്‍ സിപിഐ പ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയുണ്ടായില്ലെന്നും വിമര്‍ശിക്കുന്നു.

‘കാനം മുഖ്യമന്ത്രി പിണറായി വിജയന്‍റെ അടിമയെ പോലെ പ്രവർത്തിക്കുകയാണ്. എൽദോസ് എബ്രഹാമിനെ പൊലീസ് തല്ലിയപ്പോൾ കാനം ന്യായീകരിച്ചു. പ്രതിപക്ഷത്ത് വരുമ്പോഴും കാനം ഇങ്ങനെ ന്യായീകരിക്കുമോ എന്നും ജില്ലസമ്മേളനത്തിന്റെ പൊതുചർച്ചയിൽ വിമർശനമുയർന്നു.

‘അടൂരിൽ ചിറ്റയം ഗോപകുമാറിനെ തോൽപ്പിക്കാൻ സി.പി.എമ്മിലെ ഒരു വിഭാഗം ശ്രമിച്ചു. പന്തളത്ത് ബി.ജെ.പി ജയിച്ചാലും സി.പി.ഐ സ്ഥാനാർഥികൾ ജയിക്കരുതെന്ന് സിപിഎം വിചാരിച്ചു തുടങ്ങി രൂക്ഷവിമർശനങ്ങളും ചർച്ചയിൽ നേതാക്കൾ ഉയർത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button