FeaturedNews

കോവിഷീൽഡിന്‍റെയും കോവാക്സിന്‍റെയും വില കുറച്ചു

ന്യൂ​ഡ​ൽ​ഹി: കോവിഡ് വാക്സീനുകളായ കോവി ഷീൽഡിന്‍റെയും കോവാക്സിന്‍റെയും വില കേന്ദ്രസർക്കാർ കുറച്ചു. കോവിഷീൽഡ് സ്വകാര്യ ആശുപത്രികൾക്ക് 225 രൂപയ്ക്കു നൽകും. നേരത്തെ 600 രൂപയ്ക്കായിരുന്നു നൽകിയിരുന്നത്.

കോവാക്സിന്‍റെ വില 1200ൽനിന്നു 225 ആക്കി കുറച്ചിട്ടുണ്ട്. ഇതിനൊപ്പം സ്വകാര്യ കേന്ദ്രങ്ങൾക്ക് ഈടാക്കാവുന്ന പരമാവധി സർവീസ് ചാർജ് 150 രൂപയാണന്നും നിശ്ചയിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽനിന്ന് 400 രൂപയിൽ താഴെ മുടക്കി വാക്സിൻ എടുക്കാം.

പ​തി​നെ​ട്ട് വ​യ​സി​ന് മു​ക​ളി​ലുള്ള​വ​ര്‍​ക്കു ന​ല്‍​കു​ന്ന ക​രു​ത​ല്‍ ഡോ​സി​ന് സ്വ​കാ​ര്യ​ കേ​ന്ദ്ര​ങ്ങ​ള്‍ സ​ര്‍​വീ​സ് ചാ​ര്‍​ജാ​യി പ​ര​മാ​വ​ധി 150 രൂ​പ വ​രെ മാ​ത്ര​മേ ഈ​ടാ​ക്കാ​വൂ എ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം നേരത്തെ നിർദേശിച്ചിരുന്നു. ആ​ദ്യ ര​ണ്ട് പ്രാ​വ​ശ്യം സ്വീ​ക​രി​ച്ച വാ​ക്‌​സി​ന്‍ ത​ന്നെ ക​രു​ത​ല്‍ ഡോ​സാ​യെ​ടു​ക്ക​ണ​മെ​ന്നും വാ​കി​സ​നെ​ടു​ക്കാ​ന്‍ പ്ര​ത്യേ​ക ര​ജി​സ്‌​ട്രേ​ഷ​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.

18മു​ത​ല്‍ 59 വ​രെ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് ഞാ​യ​റാ​ഴ്ച മു​ത​ലാ​ണ് ക​രു​ത​ല്‍ ഡോ​സ് ന​ല്‍​കി തു​ട​ങ്ങു​ക. രാ​ജ്യ​ത്തെ എ​ല്ലാ സ്വ​കാ​ര്യ വാ​ക്സീ​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യും ആ​ളു​ക​ൾ​ക്ക് ക​രു​ത​ൽ ഡോ​സ് വാ​ക്സീ​ൻ സ്വീ​ക​രി​ക്കാം.

ആ​ദ്യ ര​ണ്ട് ഡോ​സ് വാ​ക്സീ​ൻ പോ​ലെ ക​രു​ത​ൽ വാ​ക്സീ​ൻ സൗ​ജ​ന്യ​മാ​യി​രി​ക്കി​ല്ല. സ്വ​കാ​ര്യ വാ​ക്സീ​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യാ​ണ് വാ​ക്സീ​നേ​ഷ​ൻ ന​ൽ​കു​ന്ന​ത്. ര​ണ്ടാം ഡോ​സ് വാ​ക്സീ​ൻ എ​ടു​ത്ത് ഒ​ൻ​പ​ത് മാ​സം പൂ‍​ർ​ത്തി​യാ​യ ശേ​ഷം മാ​ത്ര​മേ ക​രു​ത​ൽ ഡോ​സ് വാ​ക്സീ​ൻ സ്വീ​ക​രി​ക്കാ​ൻ അ​നു​മ​തി​യു​ള്ളു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker