വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2.25 കോടി പിന്നിട്ടു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല, വേള്‍ഡോമീറ്റര്‍ എന്നിവയുടെ കണക്കുകള്‍ പ്രകാരം 2,25,77,398 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചിട്ടുള്ളത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7,90,964 ആയി. 15,300,851 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി നേടാനായത്.
കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന ആദ്യ 10 രാജ്യങ്ങളിലെ കണക്കുകള്‍ ഇനി പറയുംവിധമാണ്. അമേരിക്ക- 57,00,931, ബ്രസീല്‍- 34,60,413, ഇന്ത്യ- 28,35,822, റഷ്യ- 9,37,321, ദക്ഷിണാഫ്രിക്ക- 5,96,060, പെറു- 5,58,420, മെക്‌സിക്കോ- 5,37,031, കൊളംബിയ- 5,02,178, ചിലി- 3,90,037, സ്‌പെയിന്‍- 3,87,985.
മേല്‍പറഞ്ഞ രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം അമേരിക്ക- 1,76,337, ബ്രസീല്‍- 1,11,189, ഇന്ത്യ- 53,994, റഷ്യ- 15,989 , ദക്ഷിണാഫ്രിക്ക- 12,423, പെറു- 26,834, മെക്‌സിക്കോ- 58,481, കൊളംബിയ- 15,979, ചിലി- 10,578, സ്‌പെയിന്‍- 28,797.
ഇതിനു പുറമേ മറ്റ് ആറ് രാജ്യങ്ങളില്‍ കൂടി കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിനു മുകളിലാണ്. ആറു രാജ്യങ്ങളില്‍ രോഗബാധിതര്‍ രണ്ടു ലക്ഷത്തിനു മുകളിലാണ്. ഒരു ലക്ഷത്തിലേറെപ്പേര്‍ വൈറസ് ബാധിതരായുള്ള എട്ട് രാജ്യങ്ങളും നിലവിലുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.