HealthInternationalNews

കൊവിഡ് ബാധിതുരടെ എണ്ണം രണ്ടു കോടി കടന്നു

വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ ക്രമാതീതമായി കൊവിഡ് വ്യാപനം ഉണ്ടായതോടെ വൈറസ് ബാധിതതരുടെ എണ്ണം അതിവേഗം രണ്ടു കോടി കടന്നു. ജോണ്‍സ്‌ഹോപ്കിന്‍സ് സര്‍വകലാശാലയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2,02,34,463 പേര്‍ക്കാണ് വൈറസ് ബാധയുള്ളത്. 7,37,814 പേര്‍ കൊവിഡ് ബാധിച്ച് മരണമടഞ്ഞു. 13,092,203 പേര്‍ക്ക് മാത്രമാണ് ലോകത്താകമാനം കൊവിഡില്‍ നിന്ന് മുക്തി നേടാനായത്. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീരാജ്യങ്ങളില്‍ രോഗബാധയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.

മേല്‍പറഞ്ഞതുള്‍പ്പെടെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകള്‍ ഇനിപറയും വിധമാണ്. അമേരിക്ക-52,47,605, ബ്രസീല്‍-30,57,470, ഇന്ത്യ-22,67,153, റഷ്യ-8,92,654, ദക്ഷിണാഫ്രിക്ക-5,63,598, മെക്‌സിക്കോ-4,80,278, പെറു-4,78,024, കൊളംബിയ-3,97,623, ചിലി-3,75,044, സ്‌പെയിന്‍-3,70,060.

ഈ രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇനി പറയും വിധമാണ്. അമേരിക്ക-1,66,111, ബ്രസീല്‍-1,01,857 , ഇന്ത്യ-45,353, റഷ്യ-15,001, ദക്ഷിണാഫ്രിക്ക-10,621, മെക്‌സിക്കോ-52,298, പെറു-21,072, കൊളംബിയ-13,154, ചിലി-10,139, സ്‌പെയിന്‍-28,576.

ഇറാനിലും ബ്രിട്ടനിലും കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നിട്ടുണ്ട്. ഇറാനില്‍ 3,28,844 പേര്‍ക്കും ബ്രിട്ടനില്‍ 3,11,641 പേര്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതിനു പുറമേ മറ്റ് എട്ടു രാജ്യങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിനു മുകളിലാണ്. സൗദി അറേബ്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അര്‍ജന്റീന, ഇറ്റലി, തുര്‍ക്കി, ജര്‍മനി, ഫ്രാന്‍സ്. അഞ്ച് രാജ്യങ്ങളില്‍ വൈറസ് ബാധിതര്‍ ഒരു ലക്ഷത്തിനും മുകളിലാണ്.

ഇറാക്ക്, ഫിലിപ്പീന്‍സ്, ഇന്തോനീഷ്യ, കാനഡ, ഖത്തര്‍ എന്നിവയാണ് അവ. കഴിഞ്ഞ 24 മണഇക്കൂറിനിടെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത് ഇന്ത്യയിലാണെന്നും ജോണ്‍സ്‌ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 53,016 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ അമേരിക്കയില്‍ 45,959 പേര്‍ക്കും ബ്രസീലില്‍ 21,888 പേര്‍ക്കുമാണ് രോഗബാധ ഉണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button