ഇടുക്കി: ജില്ലയില്‍ ഇന്ന് 79 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രോഗ ഉറവിടം അറിയാത്തവര്‍ ഉള്‍പ്പടെ 61 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 16 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വന്നവരാണ്.
ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍:
1. ബൈസണ്‍വാലി കാന്തിപ്പാറ സ്വദേശി (26)
2, 3, 4, 5. കരിമണ്ണൂര്‍ സ്വദേശികളായ അച്ഛനും (38) രണ്ട് ആണ്‍കുട്ടികളും (17, 12) ഒരു പെണ്‍കുട്ടിയും (14)
6, 7. കരിമണ്ണൂര്‍ സ്വദേശിനികള്‍ (45, 43)
8. കരുണാപുരം ബാലന്‍പിള്ള സിറ്റി സ്വദേശിനി (47)
9, 10. കരുണാപുരം സ്വദേശികളായ ദമ്പതികള്‍ (63, 52)
11. കുടയത്തൂര്‍ സ്വദേശി (32)
12, 13. മണക്കാട് സ്വദേശികള്‍ (23, 23)
14. ഒമ്പത് വയസ്സുള്ള മണക്കാട് സ്വദേശിനി
15. മൂന്നാര്‍ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍ (39)
16, 17. മൂന്നാര്‍ സ്വദേശികള്‍ (52, 3 വയസ്)
18 – 21. മൂന്നാര്‍ സ്വദേശിനികള്‍ (49, 13, 40, 17)
22. മൂന്നാര്‍ ജനറല്‍ ആശുപത്രി ജീവനക്കാരി (38)
23. നെടുങ്കണ്ടം സ്വദേശിനി (33)
24, 25, 26. തൊടുപുഴ മുതലക്കോടം സ്വദേശികളായ അമ്മയും (31) പതിനൊന്നുകാരനും, അഞ്ചു വയസ്സുകാരിയും.
27, 28. തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശികള്‍ (24, 23)
29. തൊടുപുഴ കോലാനി സ്വദേശി (22)
30. തൊടുപുഴ സ്വദേശി (55)
31. ഉടുമ്പന്നൂര്‍ സ്വദേശിനി (27)
32, 33. വണ്ടിപ്പെരിയാര്‍ സ്വദേശികളായ ദമ്പതികള്‍ (48, 46)
34 40. കാഞ്ഞാര്‍ സ്വദേശികള്‍ (54, 42, 42, 16, 17, 50, 5)
41 45. കാഞ്ഞാര്‍ സ്വദേശിനികള്‍ (46, 21, 52, 30, 58)
? ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവര്‍:
1. ഇടവെട്ടി സ്വദേശി (64)
2. കരിമണ്ണൂര്‍ സ്വദേശിനി (35)
3. കരിങ്കുന്നം സ്വദേശിനി (45)
4. നെടുങ്കണ്ടം സ്വദേശി (57)
5. പാമ്പാടുംപാറ പുഷ്പകണ്ടം സ്വദേശി (22)
6. പീരുമേട് പാമ്പനാര്‍ സ്വദേശി (68)
7. പീരുമേട് റാണിമുടി സ്വദേശി (33)
8. പീരുമേട് സ്വദേശി (31)
9. തൊടുപുഴ സ്വദേശി (62)
10, 11, 12. വണ്ടിപ്പെരിയാര്‍ സ്വദേശികളായ ദമ്പതികളും (43, 40) മകളും (12)
13. വണ്ണപ്പുറം കാളിയാര്‍ സ്വദേശി (39)
14. വാത്തിക്കുടി സ്വദേശി (25)
15. വെള്ളത്തൂവല്‍ ചെങ്കുളം സ്വദേശിനി (33)
16. വെള്ളിയാമറ്റം കാഞ്ഞാര്‍ സ്വദേശി (53)
?? മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവര്‍:
1. അയ്യപ്പന്‍കോവില്‍ സ്വദേശി (25)
2 10. കരിങ്കുന്നത്ത് താമസിക്കുന്ന ഒമ്പത് ഇതര സംസ്ഥാന തൊഴിലാളികള്‍
11. മൂന്നാര്‍ സ്വദേശി (32)
12. മുട്ടം സ്വദേശി (38)
13. പാമ്പാടുംപാറ സ്വദേശിനി (17)
14. ഉടുമ്പന്‍ചോല സ്വദേശിനി (19)
15 18. വണ്ടന്മേട് സ്വദേശിനികള്‍ (34, 30, 40, 20)
ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 55 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇടുക്കി സ്വദേശികളായ 672 പേരാണ് നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.