33.1 C
Kottayam
Sunday, November 17, 2024
test1
test1

സംസ്ഥാനത്ത് ഇന്ന് 7515 പേര്‍ക്ക് കൊവിഡ്

Must read

തിരുവനന്തപുരം: ഇന്ന് 7515 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1162, കോഴിക്കോട് 867, തൃശൂര്‍ 690, മലപ്പുറം 633, കോട്ടയം 629, തിരുവനന്തപുരം 579, കണ്ണൂര്‍ 503, ആലപ്പുഴ 456, കൊല്ലം 448, കാസര്‍ഗോഡ് 430, പാലക്കാട് 348, പത്തനംതിട്ട 312, ഇടുക്കി 259, വയനാട് 199 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (104), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 112 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 107 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 73,441 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.23 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,38,87,699 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4814 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 198 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6747 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 534 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 1114, കോഴിക്കോട് 835, തൃശൂര്‍ 661, മലപ്പുറം 597, കോട്ടയം 570, തിരുവനന്തപുരം 417, കണ്ണൂര്‍ 405, ആലപ്പുഴ 449, കൊല്ലം 444, കാസര്‍ഗോഡ് 388, പാലക്കാട് 144, പത്തനംതിട്ട 280, ഇടുക്കി 251, വയനാട് 192 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 9, തൃശൂര്‍ 7, കാസര്‍ഗോഡ് 6, പാലക്കാട് 4, കോഴിക്കോട് 3, തിരുവനന്തപുരം, വയനാട് 2 വീതം, പത്തനംതിട്ട, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2959 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 196, കൊല്ലം 583, പത്തനംതിട്ട 132, ആലപ്പുഴ 81, കോട്ടയം 216, ഇടുക്കി 106, എറണാകുളം 336, തൃശൂര്‍ 186, പാലക്കാട് 61, മലപ്പുറം 263, കോഴിക്കോട് 409, വയനാട് 63, കണ്ണൂര്‍ 266, കാസര്‍ഗോഡ് 61 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 52,132 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,23,133 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,82,589 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,75,007 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7582 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1289 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 14 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 416 ഹോട്ട് സ്പോട്ടുകളാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എഎപി നേതാവ് കൈലാഷ് ഗെഹ്‌ലോത് പാർട്ടി വിട്ടു, മന്ത്രിസ്ഥാനം രാജിവെച്ചു;ബിജെപിയിലേക്കെന്ന് സൂചന

ന്യൂഡല്‍ഹി: ഡല്‍ഹി മന്ത്രിയും ആം ആദ്മി പാര്‍ട്ടി മുതിര്‍ന്ന നേതാവുമായ കൈലാഷ് ഗെഹ്‌ലോത് പാര്‍ട്ടിയില്‍ നിന്നും മന്ത്രിസഭയില്‍നിന്നും രാജിവച്ചു. എ.എ.പി മന്ത്രിസഭയില്‍ ഗതാഗതം, ഐടി, വനിതാശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കൈലാഷ് മുഖ്യമന്ത്രിക്ക് രാജിക്കത്ത്...

പുതു ചരിത്രം! ഹൈപ്പർ സോണിക് മിസൈൽ പരീക്ഷണം വിജയം;എലൈറ്റ് ക്ലബ്ബിൽ ഇന്ത്യയും

ന്യൂഡല്‍ഹി: ശബ്ദാതിവേഗ മിസൈല്‍ ടെക്‌നോളജിയില്‍ പുതുചരിത്രം രചിച്ച് ഇന്ത്യ. ഒഡീഷയിലെ അബ്ദുള്‍ കലാം ദ്വീപിലെ മിസൈല്‍ പരീക്ഷണ കേന്ദ്രത്തില്‍ നിന്ന് ദീര്‍ഘദൂര ഹൈപ്പര്‍ സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരിക്കുകയാണ് ഇന്ത്യ. പ്രതിരോധ ഗവേഷണ...

നയൻതാരയ്ക്കെതിരെ സൈബർ ആക്രമണം, ധനുഷിനെ ന്യായീകരിച്ച് ആരാധകർ, സിനിമാ താരങ്ങളുടെ പിന്തുണ നയൻസിന്

ചെന്നൈ : തമിഴ് നടൻ ധനുഷിനെതിരെ പരസ്യമായി വിമർശനമുന്നയിച്ച നടി നയൻതാരക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം. ധനുഷിനെ ന്യായീകരിച്ച് സമൂഹമാധ്യമങ്ങളിൽ ഹാഷ്ടാഗുകൾ പ്രത്യക്ഷപ്പെട്ടു. ധനുഷ് നിര്‍മ്മാതാവായ ‘നാനും റൗഡി താൻ’ സിനിമയിലെ ഭാഗങ്ങൾ...

പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോയ കെഎസ്ആർടിസി ബസിൽ തീപിടുത്തം; ബസ് പൂര്‍ണമായി കത്തി നശിച്ചു

പത്തനംതിട്ട: പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ച് അപകടം. ബസ് പൂർണമായും കത്തി നശിച്ചു. ​ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. ആർക്കും പരിക്കൊന്നുമില്ല.  രാവിലെ അഞ്ചേകാലോടെ അട്ടത്തോട് ഭാ​ഗത്താണ് അപകടമുണ്ടായത്....

കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.