തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 814 പേര് ഇന്ന് രോഗമുക്തി നേടി. രോഗം ബാധിച്ചവരില്‍ 1061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതില്‍ ഉറവിടം അറിയാത്ത 73 പേരുണ്ട്. രോഗം സ്ഥിരീകരിച്ച 77 പേര് വിദേശത്ത് നിന്നും 94 പേര് മറ്റുസംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 18 ആരോഗ്യപ്രവര്ത്തകര്ക്കര്ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
ഇന്ന് സംസ്ഥാനത്ത് 5 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലപ്പുറം മാമ്പുറത്ത് സ്വദേശി ഇമ്പിച്ചിക്കോയ ഹാജി (68), കണ്ണൂര്‍ കൂടാലി സ്വദേശി സജിത്ത് (40), തിരുവന്തപുരം ഉച്ചക്കട സ്വദേശി ഗോപകുമാരന്‍ (60), എറണാകുളം ഇളമക്കരി സ്വദേശി പി.ജി ബാബു (60), ആലപ്പുഴ പൂച്ചാക്കല്‍ സ്വദേശി സുധീര്‍ (63) എന്നിവരാണ് മരിച്ചത്.
അഞ്ചു ജില്ലകളില്‍ ഇന്ന് രോഗബാധിതരുടെ എണ്ണം നൂറില്‍ അധികമാണ്. തിരുവനന്തപുരം 289, കാസര്‍കോട് 168, കോഴിക്കോട് 149, മലപ്പുറം 142, പാലക്കാട് 123 എന്നിങ്ങനെയാണ് കണക്ക്. 24 മണിക്കൂറിനിടെ 27,608 സാമ്പിളുകളാണ് പരിശോധിച്ചത്.