കോട്ടയം: ഏറ്റുമാനൂരില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്നലെ മാത്രം 60 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ 45 പേര്‍ക്കും അതിരമ്പുഴയില്‍ 15 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, ഏറ്റുമാനൂര്‍ നഗരസഭ ദുരിതാശ്വാസക്യാമ്പ് ഡ്യൂട്ടിക്കെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. അതിനെത്തുടര്‍ന്ന് ക്യാമ്പ് അടച്ചു.
നഗരസഭയിലെ മണപ്പാട് ശിശുവിഹാര്‍ ദുരിതാശ്വാസ ക്യാമ്പിലെത്തിയ ചങ്ങനാശ്ശേരി കൃഷിഭവനിലെ കൃഷി അസിസ്റ്റന്റിനാണു കൊവിഡ് പോസിറ്റീവ് ആയത്. ഇതോടെ ക്യാമ്പില്‍ കഴിഞ്ഞ 11 പേര്‍ ഉള്‍പ്പെടെ 22 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു.
വലിയതോതില്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഏറ്റുമാനൂരില്‍ ഇത്രയും പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. നിലവില്‍ കണ്ടോണ്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച ഏറ്റുമാനൂരും അതിരമ്പുഴയില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്.