Entertainment
സായ് കിരണിനൊപ്പമുള്ള ചിത്രത്തിന് മോശം കമന്റിട്ടയാള്‍ക്ക് കിടിലന്‍ മറുപടിയുമായി ഉമാ നായര്‍
നടന്‍ സായ് കിരണ്‍ റാമിനൊപ്പം ടാറ്റൂ ചെയ്ത ചിത്രം ഉമാ നായര്‍ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരിന്നു. ”ടാറ്റൂ ആര്‍ട്ട് ഒരുപാട് ഇഷ്ടമായിരുന്നു ഒപ്പം പേടിയും ധൈര്യം തന്നത് ടാറ്റൂ പ്രേമി സായി കിരണ്‍” എന്ന ക്യാപ്ഷ്യനോടെയാണ് ഉമ ചിത്രം പങ്കുവെച്ചത്. ചിത്രത്തിന് നിരവധി കമന്റുകള്‍ ആണ് വന്നത്.
അതില്‍ ഒരാള്‍ ഇട്ട അശ്ലീല കമന്റിന് ഉമാ നായര്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത് ”ചേട്ടാ തുടയില്‍ ഒരു ടാറ്റു വേഗം ഇട്ടിട്ടു വാ എന്നിട്ട് ആ ചേച്ചിടെ അടുത്ത് ചെന്ന് ഇതുപോലെ നില്ല്” എന്നാണ് ഒരാള്‍ കമന്റിട്ടത്.
”മോന് കണ്ടിട്ട് അങ്ങ് സുഖിക്കുന്നില്ല അല്ലെ, പോട്ടെ സാരമില്ല ഈ അസുഖത്തിന് ഇപ്പൊ നല്ല ചികിത്സ കേരളത്തില്‍ ഉണ്ട്”, എന്നാണ് ഉമ നല്‍കിയ മറുപടി. എന്തായാലും ഉമ നായരുടെ മറുപടി ആവശ്യമായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News