കൊറോണക്കാലത്തെ ലോക്ക്ഡൗണില്‍ അക്ഷരാര്‍ത്ഥത്തില്‍ പെട്ടുപോയിരിയ്ക്കുന്നത് കാമുകീകാമുകന്മാരാണ്.പ്രത്യേകിച്ചു വിവാഹേതര ബന്ധങ്ങളുള്ള ഭാര്യാ-ഭര്ത്താക്കന്മാര്.തിരക്കിനിടയില്‍ എങ്ങിയെങ്കിലും ഒരു കോൡന് സ്ത്രീകള്‍ സമയം കണ്ടെത്തുമ്പോള്‍ സ്ത്രീകളുടെ കണ്ണുവെട്ടിയ്ക്കാനുള്ള കഴിവ് പല പുരുഷന്മാര്ക്കും ഇല്ലെന്നാണ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ കലാ മോഹന്‍ പറയുന്നത്. സംശയിക്കാതിരിയ്ക്കാന്‍ അമ്മയുടെയോ അമ്മായിയമ്മയുടെയോ ഒക്കെ ഫോണാവും മര്യാദക്കാരായ ഭര്ത്താക്കന്മാര് ഉപയോഗിയ്ക്കുക
കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ…
ഒരു ചളി പോസ്റ്റ് ഇടട്ടെ..
ചിരി വരാത്ത റോസിമാര്‍ക്ക് ഇവിടെ മിണ്ടാതിരിക്കാം അല്ലേല്‍ ഇറങ്ങി പോകാം.. മറ്റൊന്നും അല്ല, അതായത്..
കൊറോണ കാലത്തെ ചില കുരിശുകള്‍..
അതാണ് വിഷയം..
കൊച്ചു പിള്ളേരെ സൂക്ഷിക്കണം എന്ന് പറയാറുണ്ട്..
നമ്മടെ മൊബൈല്‍ കിട്ടിയാല്‍ അപ്പൊ തട്ടിക്കൊണ്ടു പോകും..
പക്ഷേങ്കില്, അവരുടെ അച്ഛന്മാര് ഇപ്പൊ അതിലും വിരുതന്മാര് ആണത്രേ.??
പെണ്ണുങ്ങള്‍ക്ക് ഒരു ഫോണ്‍ വിളിക്കണം എങ്കില്‍ എങ്ങനെയും അവര്‍ ഒപ്പിക്കും.. പക്ഷെ ആണുങ്ങള്‍ക്ക് അത്ര ബുദ്ധി പോരാ എന്നാണ് കിട്ടുന്ന വിവരങ്ങള്‍ മനസ്സിലാക്കി തരുന്നത്.. ??
. എന്നാലും നമ്മള് ശ്രമിച്ചു കൊണ്ടേ ഇരിക്കും..
ലവള് വീട്ടില്‍ അങ്ങനെ ചുറ്റി കറങ്ങി നടക്കുന്നു..
ആരാണെന്നു ആണോ വിചാരം ??
‘ഓഹ്, നമ്മളെ ഒക്കെ ആരു വിളിക്കാന്‍ ‘എന്ന രീതിയില്‍, അവശനെ പോലെ വയ്യ, ഒന്നിനും മേല, എന്ന മട്ടില്‍ നടന്നു കൊണ്ട് മൊബൈല്‍
വലിച്ചു അവളുടെ മുന്നില്‍ ഇടുന്നു..
കുന്ത്രാണ്ടത്തിന്റെ ശല്യം ഇല്ലാതെ കുറച്ചു നാള് കിട്ടിയല്ലോ എന്നൊക്കെ… ??
ഇത്രയും നാള് ഇമ്മിണി ഉണ്ടായിരുന്ന സംശയം ഈ തങ്കകുടത്തിനെ കുറിച്ചാണല്ലോ എന്നവള്‍ ദുഖിക്കട്ടെ.. ????
പയ്യെ അമ്മച്ചിടെ ഫോണ്‍ എടുക്കുന്നു..
പമ്മി പോയി ഇരുന്നു, വിളിക്കുന്നു..
അമ്മായി അമ്മയുടെ മുറിയില്‍ ലവള് വരില്ല
.
????
ആരെ വിളിക്കുന്നു, എന്നത് പ്രസക്തി ഇല്ല..
കൊറോണ നാളെ അങ്ങ് പോകുമേ. ??
????????
ഭാര്യയും പിള്ളേരും അവിടെ തന്നെ കാണുകയും ചെയ്യും….
പക്ഷെ…. ????????
( അമ്മ, അമ്മായിഅമ്മ തുടങ്ങിയവര്‍ അവരുടെ മൊബൈല്‍ സൂക്ഷിക്കുക..
ഭാര്യമാര്‍ അമ്മായിയമ്മയുടെ മുറിയില്‍ നിത്യ സന്ദര്‍ശനം നടത്തുക ??????????????? )