FeaturedKeralaNews

ബി.പി.എൽ വിഭാഗത്തിന് സ്വകാര്യ ലാബുകളിലും കൊവിഡ് പരിശോധന, ജനപ്രിയ നടപടിയുമായി കേരളം

തിരുവനന്തപുരം:കൊവിഡ് കണ്ടെത്താനുള്ള ആന്റിജൻ ടെസ്റ്റ് ബി.പി.എൽ വിഭാഗക്കാർക്ക് സൗജന്യമാക്കി സർക്കാർ ഉത്തരവായി.
പനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ട്, വയറിളക്കം, രുചിയും മണവും ഇല്ലാതാകുക, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളുള്ള ബി.പി.എൽ കുടുംബങ്ങൾക്ക് ആന്റിജൻ പരിശോധന സൗജന്യമായി നടത്താൻ ജില്ലാ കളക്ടർമാർ നടപടി സ്വീകരിക്കണമെന്ന് ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.ജയതിലകിന്റെ ഉത്തരവിൽ പറയുന്നു. നിലവിൽ സ്വകാര്യ ആശുപത്രികളിലും ലാബുകളിലുമാണ് പരിശോധനയ്ക്ക് പണം ഈടാക്കുന്നത്. ഇനി എല്ലായിടത്തും ഇവർക്ക് പരിശോധന സൗജന്യമാകും.

ആരോഗ്യം, പൊലീസ്, റവന്യൂ, സിവിൽ സപ്ലൈസ് തുടങ്ങിയ വകുപ്പുകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കും ആശാ വർക്കർമാർക്കും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലുള്ള വോളന്റിയർമാർക്കും പതിവായി ആന്റിജൻ ടെസ്റ്റ് സൗജന്യമായി നടത്തണം. പ്രതിദിനം ഓരോ ജില്ലയിലും ബി.പി.എൽ വിഭാഗത്തിലെ 60 വയസിലേറെ പ്രായമായവർ, ഗുരുതര രോഗങ്ങളുള്ളവർ, ഗർഭിണികൾ, പോഷകാഹാരക്കുറവുള്ള കുട്ടികൾ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിലുള്ളവർ തുടങ്ങി 100 പേർക്കു വീതം ആന്റിജെൻ ടെസ്റ്റ് സ്വകാര്യ ലാബുകളുടെ കൂടി സഹായത്തോടെ നടത്തണം. സർക്കാർ ലാബുകളിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ സർക്കാർ അംഗീകരിച്ച സ്വകാര്യ ലാബുകളിൽ ഇവർക്ക് ആന്റിജൻ പരിശോധന നടത്താം. ഒരു ടെസ്റ്റിന് 625 രൂപ വീതം ദുരന്ത നിവാരണ ഫണ്ടിൽ നിന്നു നൽകാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button