KeralaNews

കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ കൂട്ടത്തല്ല് ; മണ്ഡലം പ്രസിഡന്റിന് പരിക്ക്

തിരുവനന്തപുരം: തമ്പാനൂര്‍ കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ ഭാരവാഹികള്‍ തമ്മില്‍ കൂട്ടത്തല്ല്. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കിടെയാണ് കോണ്‍ഗ്രസ് ഐ, എ വിഭാഗങ്ങള്‍ തമ്മിൽ അടിയുണ്ടായത്. സംഭവത്തിൽ മണ്ഡലം പ്രസിഡന്റ് പി കെ വിജയകുമാറിനു തലയ്ക്ക് അടിയേറ്റു. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തമ്പാനൂര്‍ വാര്‍ഡിലേക്ക് കോണ്‍ഗ്രസ് എ വിഭാഗം സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശച്ചതിനെ മുന്‍ കൗണ്‍സിലറും ഐ വിഭാഗം നേതാവ് കൂടിയായ ഹരികുമാര്‍ എതിര്‍ത്തതാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. അതേസമയം, പ്രകോപനമില്ലാതെ ഹരികുമാര്‍ ആക്രമിക്കുകയായിരുന്നു എന്നാണ് എ വിഭാഗത്തിന്റെ ആരോപണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker