കൊച്ചി: എറണാകുളം ജില്ലയില്‍ പൊലീസുകാര്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പല പൊലീസ് സ്റ്റേഷനുകളിലും നിരവധി പൊലീസുകാർക്കാണ് രോഗം ബാധിച്ചത്. ഇന്‍ഫോപാര്‍ക്ക്, സെന്‍ട്രല്‍, നോര്‍ത്ത് പൊലീസ് സ്റ്റേഷനുകളിലും പശ്ചിമകൊച്ചി മേഖലകളിലെ പല പൊലീസ് സ്റ്റേഷനുകളിലും ഭൂരിഭാഗം പൊലീസുകാർക്കും കോവിഡാണ്. സമൂഹ വ്യാപനം നിയന്ത്രിക്കുന്നതിനു വേണ്ടി കര്‍ശന നടപടികള്‍ പൊലീസ് സ്വീകരിച്ചു വരുന്നതിനിടയിലാണ് പൊലീസുകാര്‍ക്കിടയില്‍ രോഗം പടരുന്നത്.
പൊലീസ് സ്റ്റേഷനുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും കേസ് അന്വേഷണത്തെയും ഇത് ബാധിക്കുന്നുണ്ട്. തൃപ്പൂണിത്തുറ ക്യാമ്പില്‍ രണ്ടു ദിവസം കൊണ്ട് 14 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഏതാണ്ട് നാല്‍പതോളം പേര്‍ നിരീക്ഷണത്തിലുമുണ്ട്. എറണാകുളത്തെ ക്യാമ്പില്‍ ഇതിനകം 55 പേര്‍ക്ക് പോസിറ്റീവാണ്.രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ മാത്രമാണ് ക്യാമ്പുകളില്‍ ഇപ്പോള്‍ ആന്റിജന്‍ ടെസ്റ്റ് അനുവദിക്കുന്നത്. ഇതും രോഗവ്യാപനത്തിന് കാരണമാകുന്നു