ന്യൂഡല്‍ഹി: രാജ്യത്ത് രോഗലക്ഷണങ്ങളില്ലാതെ കൊവിഡ് പടരുന്നു. 20 നും 40 നും ഇടയില്‍ പ്രായമുള്ളവരിലാണ് കൂടുതലും രോഗലക്ഷണങ്ങളില്ലാതെ രോഗം കണ്ടു വരുന്നത്. പത്ത് സംസ്ഥാനങ്ങളിലെ മൂന്നില്‍ രണ്ട് കൊവിഡ് ബാധിതരില്‍ രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇത് ആശങ്കപ്പെടുത്തുന്നതാണെന്നും ആരോഗ്യവിദഗ്ധര്‍ സൂചിപ്പിച്ചു.
ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 192 പേരില്‍ രോഗലക്ഷണങ്ങളില്ലായിരുന്നു എന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം 2000 കടന്നു. രാജ്യതലസ്ഥാനത്ത് കൊവിഡ് മരണം 45 ആയി ഉയര്‍ന്നു.
ഇവിടെ കോവിഡ് തീവ്രബാധിത മേഖലകള്‍ 79 ആയി. രോഗലക്ഷണങ്ങളില്ലാതെ കൊവിഡ് സ്ഥിരീകരിച്ചവര്‍ അസമില്‍ 82%, ഉത്തര്‍പ്രദേശില്‍ 75%, മഹാരാഷ്ട്ര 65 % എന്നിങ്ങനെയാണ്. ശ്വാസം മുട്ടലുമായി എത്തുന്നരെ വിശദപരിശോധനയ്ക്ക് വിധേയമാക്കുമ്‌ബോഴാണ് കൊവിഡ് കണ്ടെത്തുന്നത്.
രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 17,000 കടന്നു. രാജ്യത്ത് ആകെ 17265 പേര്‍ക്കാണ് കൊവിഡ് രോഗം ബാധിച്ചു. ഇതില്‍ 14175 പേര്‍ ചികിത്സയിലാണ്. 2547 പേര്‍ക്ക് രോഗം ഭേദമായി. കൊവിഡ് മരണം 543 ആയി. 24 മണിക്കൂറിനിടെ 36 പേരാണ് മരിച്ചത്. ഒരു ദിവസത്തിനിടെ രാജ്യത്ത് 1553 പേര്‍ക്കാണ് പുതുതായി കൊവിഡ് ബാധിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.