തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുന്നതു സംബന്ധിച്ച ആലോചിക്കുന്ന അവലോകന യോഗം നാളത്തേക്കു മാറ്റി. ഇന്നു വൈകുന്നേരം ചേരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്നത് അടക്കമുള്ള ഇളവുകളുടെ കാര്യത്തില്‍ നാളെ തീരുമാനമെടുത്തേക്കും.
കൊവിഡ് വ്യാപനം കുറയുകയും വാക്‌സിനേഷന്‍ വളരെ വേഗം മുന്നോട്ടു പോകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുവദിക്കും. ബാറുകള്‍ തുറക്കുന്ന കാര്യത്തിലും ഇളവ് നല്‍കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് അറിയുന്നത്.
ടേബിളുകള്‍ തമ്മിലുള്ള അകലം കൂട്ടിയാകും അനുമതി. മ്യൂസിയങ്ങളും മൃഗശാലകളും തുറക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ തീരുമാനമെടുക്കും. തിരുവനന്തപുരത്ത് പ്രഭാത- സായാഹ്ന നടത്തത്തിനും അനുമതിയുണ്ടാകും. പ്ലസ് വണ്‍ പരീക്ഷയിലെ ബുധനാഴ്ചത്തെ സുപ്രം കോടതി നിലപാട് അനുസരിച്ചാകും സ്‌കൂള്‍ തുറക്കലില്‍ അന്തിമ തീരുമാനം. തിയേറ്ററുകള്‍ തുറക്കാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും.
തിരുവനന്തപുരത്ത് പ്രഭാത സായാഹ്ന നടത്തത്തിന് അനുമതിയുണ്ടാകും. ശനിയാഴ്ച ഇനി മുതല്‍ പ്രവൃത്തി ദിവസമാക്കിയിരുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് കാര്‍ഡ് ഉപയോഗിച്ചുള്ള പഞ്ചിംഗും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ബയോ മെട്രിക് പഞ്ചിംഗ് ഉണ്ടാവില്ല. പ്ലസ് വണ്‍ പരീക്ഷയിലെ ബുധനാഴ്ചത്തെ സുപ്രീം കോടതി നിലപാട് അനുസരിച്ചാകും സ്‌കൂള്‍ തുറക്കലില്‍ അന്തിമതീരുമാനം. തിയേറ്ററുകള്‍ തുറക്കാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും.
കേരളത്തില്‍ ഇന്നലെ 15,058 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. തൃശൂര്‍ 2158, കോഴിക്കോട് 1800, എറണാകുളം 1694, തിരുവനന്തപുരം 1387, കൊല്ലം 1216, മലപ്പുറം 1199, പാലക്കാട് 1124, ആലപ്പുഴ 1118, കോട്ടയം 1027, കണ്ണൂര്‍ 814, ഇടുക്കി 501, വയനാട് 445, പത്തനംതിട്ട 381, കാസര്‍ഗോഡ് 194 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 91,885 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.39 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ണകജഞ) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,90,219 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,60,694 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,525 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1853 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 2,08,773 കോവിഡ് കേസുകളില്‍, 13.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളിലോ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 99 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,650 ആയി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,336 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 612 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 28,439 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1993, കൊല്ലം 2243, പത്തനംതിട്ട 1111, ആലപ്പുഴ 1747, കോട്ടയം 2234, ഇടുക്കി 1157, എറണാകുളം 3699, തൃശൂര്‍ 2790, പാലക്കാട് 2218, മലപ്പുറം 2701, കോഴിക്കോട് 3520, വയനാട് 966, കണ്ണൂര്‍ 1608, കാസര്‍ഗോഡ് 452 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,08,773 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 41,58,504 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.