കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന എണറാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കളക്ടര്‍ എസ് സുഹാസ്. ജില്ലയില്‍ വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണം ഇനിയും കൂടുതലാകുമെന്ന് സുഹാസ് മുന്നറിയിപ്പ് നല്‍കി. ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. കൂട്ടപ്പരിശോധന നടത്തിയതിനാലാണ് ഇത്തരത്തില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും കളക്ടര്‍ വ്യക്തമാക്കി.
നിലവില്‍ ജില്ലയില്‍ നടത്തിവരുന്നത് ലോക്ഡൗണ്‍ അല്ലെന്നും കണ്ടെയ്ന്‍മെന്റ് സോണുകള്‍ തിരിച്ചുള്ള നിയന്ത്രണമാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് പേരില്‍ കൂടുതല്‍ ഒരിടത്തും കൂടിനില്‍ക്കാന്‍ അനുവദിക്കില്ല. കൊറോണ മാനദണ്ഡഘങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസിന് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സുഹാസ് വ്യക്തമാക്കി.
തൊഴില്‍ ആവശ്യങ്ങള്‍ക്കായി കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തേയ്ക്ക് പോകുന്നതിന് വിലക്കില്ല. ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡോ ജോലി ചെയ്യുന്ന സ്ഥലത്തെ കത്തോ കയ്യില്‍ കരുതണം. കണ്ടെയ്ന്‍മെന്റ് സോണിലെ ഹോട്ടലുകളില്‍ പാഴ്സല്‍ സര്‍വ്വീസ് മാത്രമെ അനുവദിക്കൂ. വിനോദ സഞ്ചാരത്തിനും അനുവാദമില്ലെന്നും കളക്ടര്‍ അറിയിച്ചു.