കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അടക്കം നിരവധി ജീവനക്കാര്‍ക്ക് കോവിഡ്.ഇതിനെ തുടര്‍ന്ന് റെഗുലര്‍ ക്ലാസ് രണ്ടാഴ്ചത്തേയ്ക്ക് അടച്ചു.
മുന്‍കൂട്ടി നിശ്ചയിച്ചതടക്കമുള്ള മുഴുവന്‍ വിഭാഗങ്ങളിലേയും അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റി.ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ അതീവ ഗൗരവമുള്ള ശസ്ത്രക്രിയകള്‍ മാത്രമേ നടത്തുകയുള്ളൂവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
രോഗി സന്ദര്‍ശനം പൂര്‍ണമായി നിരോധിച്ചു. ഒരു രോഗിയോടൊപ്പം ഒരു കൂട്ടിരിപ്പുകാരെ മാത്രമേ അനുവദിക്കൂ. ഒന്നില്‍ കൂടുതല്‍ കൂട്ടിരിപ്പുകാര്‍ വേണമെങ്കില്‍, ബന്ധപ്പെട്ട ഡോക്ടറുടെ അനുമതി വാങ്ങണം.
ആശുപത്രി പരിസരത്ത് കൂട്ടുംകൂടുവാന്‍ അനുവദിക്കില്ല. ഒ.പിയിലെ തിരക്ക് ഒഴിവാക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. രോഗികളുമായി വരുന്ന വാഹനങ്ങള്‍ രോഗികളെ ഇറക്കിയ ശേഷം കോമ്ബൗണ്ട് വിടണം.
ചെറിയ രോഗങ്ങള്‍ക്ക് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്താതെ, അതാത് മേഖലകളിലെ ആശുപത്രികളില്‍ പോകേണ്ടതാണെന്നും മറ്റ് ആശുപത്രികളില്‍നിന്നും വളരെ അടിയന്തിര സ്വഭാവമുള്ള രോഗികളെ മാത്രമേ മെഡിക്കല്‍ കോളജിലേയ്ക്ക് പറഞ്ഞുവിട്ടാല്‍ മതിയെന്നും അധികൃതര്‍ അറിയിച്ചു.