Newspravasi

ഒമാനിലും കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു, മരണ നിരക്കിലും വർദ്ധന

മസ്‍കത്ത്: ഒമാനില്‍ 1173 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 454 പേരാണ് രോഗമുക്തരായത്.

ഏഴ് പേര്‍ക്ക് കൂടി കൊവിഡ് കാരണം രാജ്യത്ത് ജീവന്‍ നഷ്‍ടമാവുകയും ചെയ്‍തു. രാജ്യത്തെ കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി ഞായറാഴ്‍ച മുതല്‍ രാത്രി യാത്രാ വിലക്ക് പ്രാബല്യത്തിലുണ്ട്,

ഇതുവരെ ഒമാനില്‍ 1,58,056 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 1,43,398 പേരാണ് രോഗമുക്തരായത്. 1669 കൊവിഡ് മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രോഗമുക്തി നിരക്ക് 91 ശതമാനമായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 88 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതോടെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന കൊവിഡ് രോഗികളുടെ എണ്ണം 507 ആയി. ഇവരില്‍ 154 പേരുടെ നില ഗുരുതരമാണ്. ഇവരെ തീവ്രപരിചരണ വിഭാഗങ്ങളില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button