ബംഗളൂരു: മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയിലെ ഒരു നഴ്‌സിങ് കോളജ് കൂടി അടച്ചുപൂട്ടി. ബംഗളുരു ഹൊറമാവിലെ സ്വകാര്യ നഴ്‌സിങ് കോളജാണ് പൂട്ടിയത്. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് കോളജ് സീല്‍ ചെയ്തത്.
മുന്നൂറ് വിദ്യാര്‍ഥികളില്‍ 34 പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ ഇന്‍സ്റ്റിറ്റിയുഷണല്‍ ക്വാറന്റീനില്‍ കഴിയുന്നുണ്ടെന്നു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി ഡോ. കെ സുധാകര്‍ നിര്‍ദേശിച്ചു. ഏഴ് ദിവസമാണ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിയേണ്ടത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News