29.1 C
Kottayam
Saturday, May 4, 2024

മലപ്പുറം, പത്തനംതിട്ട ,തൃശൂർ : കാെവിഡ് രോഗികൾ

Must read

മലപ്പുറം: ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചവര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. ജില്ലയില്‍ പുതുതായി ആര്‍ക്കും ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇന്നലെ രോഗബാധ സ്ഥിരീകരിച്ചവരെല്ലാം ജില്ലയിലെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ജൂണ്‍ 11 ന് കുവൈത്തില്‍ നിന്ന് കൊച്ചി വഴി തിരിച്ചെത്തിയ മലപ്പുറം  പൈത്തിനിപറമ്പ് സ്വദേശി 49 വയസുകാരന്‍ , ജൂണ്‍ 12 ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി 34 വയസുകാരന്‍ , കുവൈത്തില്‍ നിന്ന് കൊച്ചി വഴി ജൂണ്‍ 15 ന് തിരിച്ചെത്തിയ വഴിക്കടവ് പഞ്ചായത്തങ്ങാടി സ്വദേശി 48 വയസുകാരന്‍ , റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ 10 ന് തിരിച്ചെത്തിയ മൂത്തേടം നമ്പൂരിപൊട്ടി കല്‍ക്കുളം സ്വദേശി 48 വയസുകാരന്‍ , ദോഹയില്‍ നിന്ന് കൊച്ചി വഴി ജൂണ്‍ അഞ്ചിന് തിരിച്ചെത്തിയ കുറ്റിപ്പുറം പാഴൂര്‍ പകരനെല്ലൂര്‍ സ്വദേശി 27 കാരന്‍ എന്നിവര്‍ക്കാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചവര്‍.

തൃശൂർ

തൃശൂർ: ജില്ലയിൽ ഇന്ന് 6 പേർക്ക് കൂടി കാെ വിഡ് സ്ഥിരീകരിച്ചു.

11.06.2020 ന് കുവൈറ്റിൽ നിന്നും വന്ന എ ര നെല്ലൂർ സ്വദേശി( 31 വയസ്സ്, പുരുഷൻ),15.06 2020 ന് കുവൈറ്റിൽ നിന്ന് വന്ന തളിക്കുളം സ്വദേശി(35 വയസ്സ്, പുരുഷൻ),13.06.2020 ന് ജിദ്ദയിൽ നിന്ന് വന്ന മാടായിക്കോണം സ്വദേശി(43 വയസ്സ്, പുരുഷൻ),13.06.2020 ന് കുവൈറ്റിൽ നിന്ന് വന്ന നടവരമ്പ് സ്വദേശി(32 വയസ്സ പുരുഷൻ),08.06.2020 ന് മദ്ധ്യപ്രദേശിൽ നിന്ന് വന്ന ചേലക്കോട്ടുകര സ്വദേശി(23 വയസ്സ്, സ്ത്രീ),17.06.2020 ന് ഉത്തർപ്രദേശിൽ നിന്ന് വന്ന ചേറ്റുപുഴ സ്വദേശി(25 വയസ്സ, പുരുഷൻ) ഉൾപ്പെടെ6 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.

പത്തനംതിട്ട

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് (20) 17 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 1) പത്തനംതിട്ട കോവിഡ് ആശുപത്രിയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. കോവിഡ് വാര്‍ഡിലെ ഡ്യൂട്ടിയ്ക്കുശേഷം സമ്പര്‍ക്കവിലക്കിലായിരുന്നു ഇവര്‍. ഇവരുമായി ജോലി സമയത്ത് സമ്പര്‍ക്കത്തില്‍ വന്ന എട്ടു പേരെ നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്.

2) ജൂണ്‍ 14ന് കുവൈറ്റില്‍ നിന്നും എത്തിയ ചുരുളിക്കോട് സ്വദേശിയായ 30 വയസുകാരന്‍. 3)ജൂണ്‍ 14ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ അയിരൂര്‍ സ്വദേശിയായ 49 വയസുകാരന്‍. 4)ജൂണ്‍ 14ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ അയിരൂര്‍ സ്വദേശിനിയായ 14 വയസുകാരി. 5)ജൂണ്‍ 15ന് സൗദിഅറേബ്യയില്‍ നിന്നും എത്തിയ ഓതറ വെസ്റ്റ് സ്വദേശിയായ 50 വയസുകാരന്‍. 6)ജൂണ്‍ 15ന് സൗദിഅറേബ്യയില്‍ നിന്നും എത്തിയ കൂടല്‍ സ്വദേശിയായ 56 വയസുകാരന്‍.

7)ജൂണ്‍ ഏഴിന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ മൈലപ്ര സ്വദേശിയായ 35 വയസുകാരന്‍. 8) ജൂണ്‍13ന് കുവൈറ്റില്‍ നിന്നും എത്തിയ വകയാര്‍ സ്വദേശിയായ 52 വയസുകാരന്‍. 9) ജൂണ്‍ അഞ്ചിന് ദുബായില്‍ നിന്നും എത്തിയ വെട്ടിപ്രം സ്വദേശിയായ 55 വയസുകാരന്‍. 10)ജൂണ്‍ എട്ടിന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ചാത്തങ്കേരി, പെരിങ്ങര സ്വദേശിയായ 53 വയസുകാരന്‍. 11)ജൂണ്‍ 12ന് കുവൈറ്റില്‍ നിന്നും എത്തിയ കവിയൂര്‍ സ്വദേശിയായ 41 വയസുകാരന്‍. 12) മേയ് 26ന് യു.എ.ഇയില്‍ നിന്നും എത്തിയ തടിയൂര്‍ സ്വദേശിയായ 27 വയസുകാരന്‍. 13) ജൂണ്‍ ആറിന് ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയ കുളനട സ്വദേശിയായ 22 വയസുകാരന്‍. 14)ജൂണ്‍

11ന് കുവൈറ്റില്‍ നിന്നും എത്തിയ കല്ലൂപ്പാറ സ്വദേശിയായ 38 വയസുകാരന്‍. 15)ജൂണ്‍ 10ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ചെന്നീര്‍ക്കര സ്വദേശിയായ 48 വയസുകാരന്‍. 16)ജൂണ്‍ 10ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ചെന്നീര്‍ക്കര സ്വദേശിനിയായ 47 വയസുകാരി. 17)ജൂണ്‍ 13ന് കുവൈറ്റില്‍ നിന്നും എത്തിയ കുറ്റൂര്‍, വെസ്റ്റ് ഓതറ സ്വദേശിയായ 39 വയസുകാരന്‍ എന്നിവരാണ് ഇന്ന് (20) രോഗം സ്ഥിരീകരിച്ച് ജില്ലയിലുളളവര്‍.

ജില്ലയില്‍ ഇതുവരെ ആകെ 186 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ആലപ്പുഴ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരു വ്യക്തി റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയിലും, കോട്ടയം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരു വ്യക്തി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും ചികിത്സയില്‍ ഉണ്ട്.
കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ഇന്ന്(20) ജില്ലയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന രണ്ടു പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 66 ആണ്. നിലവില്‍ ജില്ലയില്‍ 119 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 115 പേര്‍ ജില്ലയിലും, നാലു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week