KeralaNews

കൊച്ചി അപകട മുനമ്പിൽ, ഇന്ന് 21 പേർക്ക് രോഗം സ്ഥിരീകരിച്ചു ,സമ്പർക്കത്തിലൂടെ 9 രോഗികൾ

എറണാകുളം:ജില്ലയിൽ ഇന്ന് 21 പേർക്ക് രോഗം സ്ഥിരീകരിച്ചു.ജൂലൈ 1 ന് രോഗം സ്ഥിരീകരിച്ച തോപ്പുംപടി സ്വദേശിയുമായി അടുത്ത സമ്പർക്കത്തിൽ വന്ന 60 വയസ്സുള്ള തോപ്പുംപടി സ്വദേശിനി

• ജൂലൈ 3 ന് രോഗം സ്ഥിരീകരിച്ച പിറവം സ്വദേശികളുടെ 30 വയസ്സുള്ള കുടുംബാംഗം.
• ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച കടവന്ത്ര സ്വദേശിനിയുടെ അടുത്ത ബന്ധുവായ 52 വയസ്സ്കാരൻ
• ജൂലൈ 3 ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിനിയുടെ സമ്പർക്ക പട്ടികയിലുള്ള അടുത്ത ബന്ധുവായ 8, 61 വയസ്സുള്ള കുടുംബാംഗങ്ങളും, 45 വയസ്സുള്ള ചെല്ലാനം സ്വദേശിയായ ഓട്ടോ ഡ്രൈവറും.
• ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച കീഴ്മാട് സ്വദേശിയുടെ അടുത്ത ബന്ധുവായ 45, 19 വയസ്സുള്ള കുടുംബാംഗങ്ങൾ
• ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച പറവൂർ സ്വദേശിയുടെ അടുത്ത ബന്ധുവായ 6 വയസ്സ്കാരി

• ജൂൺ 20 ന് റിയാദ്- കൊച്ചി വിമാനത്തിലെത്തിയ 33 വയസ്സുള്ള തുക്കാക്കര സ്വദേശി
• ജൂൺ 28 ന് മസ്കറ്റ് -കൊച്ചി വിമാനത്തിലെത്തിയ 39 വയസ്സുള്ള നെടുമ്പാശ്ശേരി സ്വദേശി
• ജൂൺ 21 ന് ദുബായ്- കൊച്ചി വിമാനത്തിലെത്തിയ 47 വയസ്സുള്ള തേവര സ്വദേശി
• ജൂൺ 24 ന് ഷാർജ -കൊച്ചി വിമാനത്തിലെത്തിയ 30 വയസ്സുള്ള പിണ്ടിമന സ്വദേശി
• ജൂൺ 14 ന് ഖത്തർ – കൊച്ചി വിമാനത്തിലെത്തിയ 27 വയസ്സുള്ള കീഴ്മാട് സ്വദേശി
• ജൂൺ 23 ന് മസ്കറ്റ് -കരിപ്പൂർ വിമാനത്തിലെത്തിയ 25 വയസ്സുള്ള കളമശ്ശേരി സ്വദേശി
• ബാംഗ്ളൂർ -കൊച്ചി വിമാനത്തിലെത്തിയ 27 വയസ്സുള്ള ആന്ദ്ര സ്വദേശി.
• ജൂലൈ 4 ന് ഖത്തർ -കൊച്ചി വിമാനത്തിലെത്തിയ 24 വയസ്സുള്ള ആലുവ. സ്വദേശി, അതെ വിമാനത്തിലെത്തിയ 31 വയസ്സുള്ള ചൂർണിക്കര സ്വദേശി
• ജൂലൈ 4 ന് സൗദി -കൊച്ചി വിമാനത്തിലെത്തിയ 43 വയസുള്ള ആരക്കുഴ സ്വദേശി
• ആലുവ മാർക്കറ്റിലെ തൊഴിലാളിയായ 35 വയസ്സുള്ള ചൂർണ്ണിക്കര സ്വദേശി, ആലങ്ങാട് സ്വദേശിയായ 38 വയസ്സുള്ള പത്രപ്രവത്തകൻ എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു

• കൂടാതെ മലപ്പുറം, കൊല്ലം ജില്ലകളിൽ രോഗം സ്ഥിരീകരിച്ച ഓരോരുത്തർ വീതവും ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ച രണ്ടു പേരും ജില്ലയിൽ ചികിത്സയിലുണ്ട്.

• രോഗം സ്ഥിരീകരിച്ച് കോഴിക്കോട് ചികിത്സയിൽ ഉണ്ടായിരുന്ന ഒരു എറണാകുളം സ്വദേശിയും ഇന്നലെ കൊല്ലം ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാളും നിലവിൽ എറണാകുളത്താണ് ചികിത്സയിൽ ഉള്ളത്.

• ഇന്നലെ (6/7.20) രോഗം സ്ഥിരീകരിച്ച 49 വയസുള്ള കീഴ്മാട് സ്വദേശിയുടെ സമ്പർക്കപട്ടിക തയാറാക്കി വരുന്നു. നിലവിൽ ഇതിൽ 20 പേരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

• ഇന്നലെ (6/7./20) രോഗം സ്ഥിരീകരിച്ച 39 വയസുള്ള ആലുവ സ്വദേശിയായ വൈദികന്റെ സമ്പർക്ക പട്ടികയിൽ നിലവിൽ 15 പേരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഹൈ റിസ്ക് വിഭാഗത്തിൽപെട്ട 7 പേരുടെ സാമ്പിൾ പരിശോധനക്കായി അയച്ചിട്ടുണ്ട്.

• ജില്ലയിൽ 20 പേർ രോഗമുക്തി നേടി. ജൂൺ 27 ന് രോഗം സ്ഥിരീകരിച്ച 52 വയസ്സുള്ള കളമശ്ശേരി സ്വദേശി, ജൂൺ 23 ന് രോഗം സ്ഥിരീകരിച്ച 41 വയസ്സുള്ള പള്ളുരുത്തി സ്വദേശി, ജൂൺ 23 ന് രോഗം സ്ഥിരീകരിച്ച 37 വയസ്സുള്ള തൃപ്പണിത്തറ സ്വദേശി, ജൂൺ 23 ന് രോഗം സ്ഥിരീകരിച്ച 39 വയസ്സുളള എളന്തിക്കര സ്വദേശി, ജൂൺ 26 ന് രോഗം സ്ഥിരീകരിച്ച 39 വയസ്സുള്ള തിരുവാണിയൂർ സ്വദേശി, മെയ് 19 ന് രോഗം സ്ഥിരീകരിച്ച 23 വയസ്സുള്ള പാലക്കാട് സ്വദേശി, ജൂൺ 25 ന് രോഗം സ്ഥിരീകരിച്ച 30 വയസ്സുള്ള ഞാറയ്ക്കൽ സ്വദേശി, ജൂൺ 10 ന് രോഗം സ്ഥിരീകരിച്ച 16 വയസ്സുള്ള പനമ്പള്ളി നഗർ സ്വദേശി, ജൂൺ 3 ന് രോഗം സ്ഥിരീകരിച്ച 50 വയസ്സുള്ള ചുള്ളിക്കൽ സ്വദേശിനി, ജൂൺ 27 ന് രോഗം സ്ഥിരീകരിച്ച 29 വയസ്സുള്ള കൂനമ്മാവ് സ്വദേശി, ജൂൺ 27 ന് രോഗം സ്ഥിരീകരിച്ച 25 വയസ്സുള്ള ഇടപ്പള്ളി സ്വദേശി, ജൂൺ 24ന് രോഗം സ്ഥിരീകരിച്ച 33 വയസ്സുള്ള കളമശ്ശേരി സ്വദേശി, ജൂൺ 19 ന് രോഗം സ്ഥിരീകരിച്ച 24 വയസ്സുള്ള പല്ലാരിമംഗലം സ്വദേശി, ജൂൺ 26 ന് രോഗം സ്ഥിരീകരിച്ച 31 വയസ്സുള്ള കടമക്കുടി സ്വദേശി, ജൂൺ 4 ന് രോഗം സ്ഥിരീകരിച്ച 73 വയസ്സുള്ള മലപ്പുറം സ്വദേശി , ജൂൺ 4 ന് രോഗം സ്ഥിരീകരിച്ച 39 വയസ്സുള്ള തമിഴ്നാട് സ്വദേശി, ജൂൺ 17 ന് രോഗം സ്ഥിരീകരിച്ച 23 വയസ്സുള്ള തമിഴ്നാട് സ്വദേശി, ജൂൺ 13 ന് രോഗം സ്ഥിരീകരിച്ച 47 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശി, മെയ് 24 ന് രോഗം സ്ഥിരീകരിച്ച 31 വയസ്സുള്ള ആയവന സ്വദേശിനി, ജൂൺ 29 ന് രോഗം സ്ഥിരീകരിച്ച 53 വയസ്സുള്ള കാഞ്ഞൂർ സ്വദേശി എന്നിവർ രോഗ മുക്തി നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button