27.8 C
Kottayam
Tuesday, May 28, 2024

ആലപ്പുഴയിൽ ഇന്ന് 18 പേർക്ക് കാെവിഡ്

Must read

ആലപ്പുഴ: ജില്ലയിൽ ഇന്ന് 18പേർക്ക് രോഗം സ്ഥിരീകരിച്ചു. ഏഴ്പേർ വിദേശത്തുനിന്നും നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. നാലുപേർ നൂറനാട് ഐടിബിപി ഉദ്യോഗസ്ഥരാണ്. ഇവർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

1.റിയാദിൽ നിന്നും ജൂലൈ രണ്ടാം തീയതി തിരുവനന്തപുരത്തെത്തി അവിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന വള്ളികുന്നം സ്വദേശിയായ യുവാവ് .

2 ദമാമിൽ നിന്നും ജൂലൈ നാലാം തീയതി കോഴിക്കോട് എത്തി ലക്ഷണങ്ങളെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന 49 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി

.3. ചെന്നൈയിൽ നിന്നും ജൂൺ 28ന് സ്വകാര്യ വാഹനത്തിൽ എത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന താമരക്കുളം സ്വദേശിനിയായ യുവതി

4. മസ്കറ്റിൽ നിന്നും ജൂലൈ മൂന്നിന് തിരുവനന്തപുരത്തെത്തി ലക്ഷണങ്ങളെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അമ്പത്തി മൂന്ന് വയസ്സുള്ള ഭരണിക്കാവ് സ്വദേശി

5. ദുബായിൽ നിന്നും ജൂൺ 18ന് കൊച്ചിയിലെത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന പുലിയൂർ സ്വദേശിയായ യുവാവ്

6. മഹാരാഷ്ട്രയിൽ നിന്നും ജൂലൈ മൂന്നിന് വിമാനത്തിൽ കൊച്ചിയിൽ എത്തി ലക്ഷണങ്ങളെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന രാമങ്കരി സ്വദേശിയായ യുവാവ്

7. ഡൽഹിയിൽ നിന്നും ജൂലൈ ഒന്നിന് തിരുവനന്തപുരത്ത് എത്തി ലക്ഷണങ്ങളെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന 55 വയസ്സുള്ള ആലപ്പുഴ സ്വദേശി

8.മുംബൈയിൽനിന്നും ജൂൺ 25ന് ട്രെയിനിൽ ആലപ്പുഴ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന 51 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി

9,10,11&12 മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ നൂറനാട് ഐടിബിപി ക്യാമ്പിലെ നാല് ഉദ്യോഗസ്ഥർ

13. മസ്കറ്റിൽ നിന്നും 4/7ന് കൊച്ചിയിൽ എത്തി ലക്ഷണങ്ങളെ തുടർന്ന് അവിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 51വയസുള്ള മാവേലിക്കര സ്വദേശി

14.റിയാദിൽ നിന്നും 2/7ന് തിരുവനന്തപുരത്തു എത്തി അവിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന വള്ളികുന്നം സ്വദേശിയായ യുവാവ് .

15 സൗദിയിൽ നിന്നും 3/7ന് കൊച്ചിയിൽ എത്തി അവിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 56വയസുള്ള ആറാട്ടുപുഴ സ്വദേശി

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ

16. കൊല്ലത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ സുഹൃത്തായ പത്തിയൂർ സ്വദേശിയായ യുവാവ്.

17. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കുറത്തികാട് സ്വദേശി മത്സ്യം എടുത്തിരുന്ന കായംകുളം മാർക്കറ്റിലെ മറ്റൊരു മത്സ്യ കച്ചവടക്കാരനായ കായംകുളം സ്വദേശിയായ 54 വയസ്സുകാരൻ

18.തിരുവനന്തപുരത്തു നിന്നും 4/7ന് സ്വകാര്യവാഹനത്തിൽ എത്തിയ തിരുവനന്തപുരം AR ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനായ പുറക്കാട് സ്വദേശി

എല്ലാവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ 219പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്

ജില്ലയിൽ ഇന്ന് നാലു പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മുംബൈയിൽ നിന്നെത്തിയ മുളക്കുഴ സ്വദേശി, ബാംഗ്ലൂരിൽ നിന്നെത്തിയ പുന്നപ്ര സ്വദേശിനി, കുവൈറ്റിൽ നിന്നെത്തിയ കുപ്പ പ്പുറം സ്വദേശി, സമ്പർക്കത്തിലൂടെ രോഗബാധിതനായ പുന്നപ്ര സ്വദേശി എന്നിവർ രോഗവിമുക്തരായി. കൂടാതെ പത്തനംതിട്ട ജില്ലയിൽ ചികിത്സയിലായിരുന്ന ചെന്നൈയിൽ നിന്നെത്തിയ ആല സ്വദേശിനിയും രോഗവിമുക്തയായി.
ആകെ 192 പേർ രോഗം മുക്തരായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week