27.8 C
Kottayam
Tuesday, May 28, 2024

കൊല്ലത്ത് 11 കൊവിഡ് രോഗികള്‍

Must read

കൊല്ലം: ജില്ലയില്‍ ഇന്ന് 11 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 7 പേര്‍ വിദേശത്ത് നിന്നെത്തിയവരും 2 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരുമാണ്. 2 പേർക്ക് യാത്രാചരിതമില്ല.ഇന്ന് ജില്ലയില്‍ 10 പേര്‍ രോഗമുക്തി നേടി.

P 406 കരുനാഗപ്പളളി ആദിനാട് സ്വദേശിനിയായ 52 വയസുളള സ്ത്രീ. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 407 കൊല്ലം ചിതറ സ്വദേശിയായ 21 വയസുള്ള യുവാവ്. ജൂണ്‍ 17 ന് മുംബൈയിൽ നിന്നും നേത്രാവതി എക്സ്പ്രെസ്സിൽ (കോച്ച് നം. D1, സീറ്റ് നം. 11) തിരുവനന്തപുരം റയിൽവേ സ്റ്റേഷനിലെത്തി. ചില അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നതിനാൽ അവിടെ നിന്നും ആംബുലൻസിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തുകയും സ്രവം പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. ഈ പരിശോധനാഫലം നെഗറ്റീവായിരുന്നു. അവിടെ നിന്നും ജൂൺ 21 ന് ആംബുലൻസിൽ വീട്ടിലെത്തുകയും ഗൃഹനിരീക്ഷണത്തില്‍ പ്രവേശിക്കുകയും ചെയ്തു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും തുടർന്നും നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 408 പത്തനാപുരം സ്വദേശിനിയായ 30 വയസുളള യുവതി. ജൂണ്‍ 25 ന് യമനിൽ നിന്നും IY 854 നമ്പര്‍ ഫ്ലൈറ്റില്‍ ബാംഗ്ലൂരും അവിടെ നിന്നും ഇന്റിഗോ 6E 463 നമ്പർ ഫ്ലൈറ്റിൽ കൊച്ചിയിലും തുടർന്ന് കാറിൽ വീട്ടിലുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 409 തെന്മല ഉറുകുന്ന് സ്വദേശിയായ 40 വയസുളള പുരുഷൻ. ജൂണ്‍ 26 ന് ഖത്തറില്‍ നിന്നും AI IX-1576 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 20F) തിരുവനന്തപുരത്തും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 410 കുളക്കട പുത്തൂർ സ്വദേശിയായ 41 വയസുളള പുരുഷൻ. ജൂണ്‍ 30 ന് സൗദി അറേബ്യയിൽ നിന്നും SV 3892 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ S13) കരിപ്പൂരും അവിടെ നിന്നും KSRTC ബസിൽ കൊല്ലത്തുമെത്തി സ്ഥാപന നിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവപരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 411 മരുത്തടി കന്നിമേൽചേരി സ്വദേശിയായ 24 വയസുളള യുവാവ്. ജൂലൈ 1 ന് ബാംഗ്ലൂരിൽ നിന്നും 6E 273 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 24 D) തിരുവനന്തപുരത്തും അവിടെ നിന്നും ടാക്സിയില്‍ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 412 തൊടിയൂർ ഇടക്കുളങ്ങര സ്വദേശിയായ 36 വയസുളള പുരുഷന്‍. ജൂണ്‍ 28 ന് ദുബായിൽ നിന്നും എയർ അറേബ്യ ഫ്ലൈറ്റിൽ (സീറ്റ് നം. 17 E) കോഴിക്കോട്ടും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 413 ശാസ്താംകോട്ട പളളിശ്ശേരിക്കൽ സ്വദേശിയായ 52 വയസുളള പുരുഷന്‍. യാത്രാചരിതമില്ല. ആഞ്ഞിലിമൂട് മാർക്കറ്റിൽ മത്സ്യവിൽപ്പന നടത്തിയിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 414 പന്മന വടുതല സ്വദേശിയായ 36 വയസുളള യുവാവ്. യാത്രാചരിതമില്ല. അരിനല്ലൂർ, ചേന്നൻകര ഭാഗത്ത് ബൈക്കിൽ മത്സ്യവിൽപ്പന നടത്തിയിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 415 ശൂരനാട് സ്വദേശിയായ 63 വയസുളള പുരുഷൻ. ജൂലൈ 5 ന് സൗദി അറേബ്യയിൽ നിന്നും സ്പൈസ് ജെറ്റ് 9987 ഫ്ലൈറ്റിൽ (സീറ്റ് നം. 9C) തിരുവനന്തപുരത്തും അവിടെ നിന്നും ആംബുലൻസിൽ പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലുമെത്തി സ്രവപരിശോധന നടത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 416 പെരിനാട് മതിലിൽ സ്വദേശിയായ 47 വയസുളള പുരുഷൻ. ജൂലൈ 5 ന് മസ്ക്കറ്റിൽ നിന്നും സലാം എയർ ഫ്ലൈറ്റിൽ (സീറ്റ് നം. 20E) തിരുവനന്തപുരത്തെത്തി. റാപ്പിഡ് ടെസ്റ്റ് നടത്തിയതിൽ പോസിറ്റീവായിരുന്നു. അവിടെ നിന്നും ആംബുലൻസിൽ പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നി ല്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഒപ്പ്/-
ചെയര്‍മാന്‍,
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി 
ജില്ലാ മജിസ്ട്രേറ്റ്, കൊല്ലം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week