23.6 C
Kottayam
Saturday, November 23, 2024

കൊവിഡ് രാേഗികൾ തൃശൂർ, കൊല്ലം

Must read

കൊല്ലം:ജില്ലയില്‍ ഇന്നലെ(ജൂണ്‍ 29) 11 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പത് പേര്‍ വിദേശത്ത് നിന്നും ഒരാള്‍ ഇതര സംസ്ഥാനത്തും എത്തിയവരാണ്. ഒരാൾ കായംകുളം സ്വദേശിയാണ്. മൂന്നുപേര്‍ സൗദിയില്‍ നിന്നും രണ്ടുപേര്‍ നൈജീരിയയില്‍ നിന്നും കുവൈറ്റ്, ഖത്തര്‍, അബുദാബി, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നും ഒരാള്‍ വീതവും ഒരാള്‍ ഹരിയാനയില്‍ നിന്നും എത്തിയവരാണ്. കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ച കായംകുളം സ്വദേശി എന്നിവര്‍ ഉള്‍പ്പടെയാണ് 11 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

ചവറ സ്വദേശിനി(32 വയസ്), കുണ്ടറ വെള്ളിമണ്‍ സ്വദേശി(49), നെടുവത്തൂര്‍ ആനക്കൊട്ടൂര്‍ സ്വദേശി(44), ഉമ്മന്നൂര്‍ വാളകം സ്വദേശിനി(23), തെക്കുംഭാഗം ധളവാപുരം സ്വദേശി(45), തൊടിയൂര്‍ സ്വദേശി(37), കുലശേഖരപുരം കാട്ടില്‍ കടവ് സ്വദേശി(38), തൊടിയൂര്‍ ഇടക്കുളങ്ങര സ്വദേശി(55), നെടുമ്പന സ്വദേശി(31), കുണ്ടറ അമ്പിപൊയ്ക സ്വദേശി(36), കായംകുളം സ്വദേശി(65) എന്നിവര്‍ക്കാണ് ഇന്നലെ(ജൂണ്‍ 29) കോവിഡ് സ്ഥിരീകരിച്ചത്.

ചവറ സ്വദേശി ജൂണ്‍ 16 ന് കുവൈറ്റില്‍ നിന്നും കുണ്ടറ വെള്ളിമണ്‍ സ്വദേശി ജൂണ്‍ 22 ന് സൗദിയില്‍ നിന്നും എത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു. നെടുവത്തൂര്‍ ആനക്കൊട്ടൂര്‍ സ്വദേശി ജൂണ്‍ 15ന് സൗദിയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. ഉമ്മന്നൂര്‍ വാളകം സ്വദേശിനി ജൂണ്‍ 24 ന് ഹരിയാനയില്‍ നിന്നും എത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു. തെക്കുംഭാഗം ധളവാപുരം സ്വദേശി ജൂണ്‍ 16ന് ഖത്തറില്‍ നിന്നും തൊടിയൂര്‍ സ്വദേശി ജൂണ്‍ 20 ന് ഒമാനില്‍ നിന്നും എത്തി ഗൃഹനീരീക്ഷണത്തിലുമായിരുന്നു.

കുലശേഖരപുരം കാട്ടില്‍ കടവ് സ്വദേശി ജൂണ്‍ 16ന് അബുദാബിയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. തൊടിയൂര്‍ ഇടക്കുളങ്ങര സ്വദേശി ജൂണ്‍ 19 ന് സൗദി ദമാമില്‍ നിന്നും നെടുമ്പന സ്വദേശിയും കുണ്ടറ അമ്പിപൊയ്ക സ്വദേശിയും ജൂണ്‍ 18 ന് നൈജീരിയയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലും ആയിരുന്നു.
ആലപ്പുഴ ജില്ലയിലെ കായംകുളം സ്വദേശിയുടെ യാത്രാ വിവരം ലഭ്യമല്ല. ഗുരുതര രോഗാവസ്ഥയില്‍ പരിചരണത്തിനായി കൊല്ലത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റീവായതിനെത്തുടര്‍ന്ന് പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

തൃശൂർ

തൃശൂർ:ജില്ലയിൽ തിങ്കളാഴ്ച (ജൂൺ 29) 26 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 5 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 15 പേർ വിദേശത്തു നിന്നും 9 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. സമ്പർക്കത്തിലൂടെ 2 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ജൂൺ 26 ന് ദുബൈയിൽ നിന്ന് വന്ന ചാവക്കാട് സ്വദേശി (40, പുരുഷൻ), ജൂൺ 27 ന് മസ്‌ക്കറ്റിൽ നിന്ന് വന്ന മുറ്റിച്ചൂർ സ്വദേശികളായ (34, സ്ത്രീ, 12 വയസ്സുള്ള ആൺകുട്ടി), ജൂൺ 26 ന് ദോഹയിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (24, പുരുഷൻ), ജൂൺ 26 ന് ദോഹയിൽ നിന്ന് വന്ന കാഞ്ഞൂർ സ്വദേശി (52, പുരുഷൻ), ജൂൺ 26 ന് ദോഹയിൽ നിന്ന് വന്ന ഏനാമാക്കൽ സ്വദേശി (46, പുരുഷൻ), ജൂൺ 26 ന് സൗദിയിൽ നിന്ന് വന്ന അടാട്ട് സ്വദേശി (59, പുരുഷൻ), ജൂൺ 16 ന് റഷ്യയിൽ നിന്ന് വന്ന അരിമ്പൂർ സ്വദേശി (20, പുരുഷൻ), ജൂൺ 20 ന് മസ്‌ക്കറ്റിൽ നിന്ന് വന്ന പീച്ചി സ്വദേശി (52, പുരുഷൻ), ജൂൺ 11 ന് റിയാദിൽ നിന്ന് വന്ന പീച്ചി സ്വദേശി (30, പുരുഷൻ), ജൂൺ 13 ന് കുവൈറ്റിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി (58, പുരുഷൻ), ജൂൺ 14 ന് കുവൈറ്റിൽ നിന്ന് വന്ന നടവരമ്പ് സ്വദേശി (34, പുരുഷൻ), ജൂൺ 14 ന് കുവൈറ്റിൽ നിന്ന് വന്ന അളഗപ്പനഗർ സ്വദേശി (46, പുരുഷൻ), ജൂൺ 15 ന് മലേഷ്യയിൽ നിന്ന് വന്ന പരിയാരം സ്വദേശി (38, പുരുഷൻ), ജൂൺ 26 ന് ഖത്തറിൽ നിന്ന് വന്ന മുള്ളൂർക്കര സ്വദേശി (38, പുരുഷൻ), ജൂൺ 24 ന് ഡൽഹിയിൽ നിന്ന് വന്ന ഒല്ലൂക്കര സ്വദേശി (30, പുരുഷൻ), ജൂൺ 17 ന് ചെന്നൈയിൽ നിന്ന് വന്ന കടങ്ങോട് സ്വദേശികളായ (15 വയസ്സുളള പെൺകുട്ടി, 40 വയസ്സായ സ്ത്രീ), ബംഗളൂരുവിൽ നിന്ന് വന്ന തെക്കുംകര സ്വദേശികളായ (47, പുരുഷൻ, 44, പുരുഷൻ), മുംംബെയിൽ നിന്ന് വന്ന ചൂലിശ്ശേരി സ്വദേശികളായ ഒരു കുടുംബത്തിൽപെട്ട (58, പുരുഷൻ, 48, സ്ത്രീ), ജൂൺ 24 ന് ചെന്നൈയിൽ നിന്ന് വന്ന മുരിങ്ങൂർ സ്വദേശി (30, പുരുഷൻ), ജൂൺ 22 ന് ബംഗളൂരുവിൽ നിന്ന് വന്ന ഏറിയാട് സ്വദേശി (47, പുരുഷൻ) എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു. തൃശൂർ കോർപ്പറേഷൻ ഓഫീസിലെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ വടക്കാഞ്ചേരി സ്വദേശിക്കും (47, പുരുഷൻ), ചേർപ്പ് സ്വദേശിക്കും (38, പുരുഷൻ) രോഗം സ്ഥിരീകരിച്ചു.

ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച 174 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 7 പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നുണ്ട്. ഇതുവരെ 215 പേർ ജില്ലയിൽ രോഗമുക്തരായി.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 19151 പേരും ആശുപത്രികളിൽ 186 പേരും ഉൾപ്പെടെ ആകെ 19337 പേരാണ് നിരീക്ഷണത്തിലുളളത്. തിങ്കളാഴ്ച (ജൂൺ 29) നിരീക്ഷണത്തിന്റെ ഭാഗമായി 23 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11 പേരെ ഡിസ്ചാർജ്ജ് ചെയ്തു.

നിരീക്ഷണത്തിൽ കഴിയുന്നവരുടെ പട്ടികയിൽ 1284 പേരെയാണ് പുതുതായി ചേർത്തത്. 822 പേരെ നിരീക്ഷണ കാലഘട്ടം പൂർത്തീകരിച്ചതിനെത്തുടർന്ന് പട്ടികയിൽ നിന്നും വിടുതൽ ചെയ്തു.
തിങ്കളാഴ്ച (ജൂൺ 29) അയച്ച 147 സാമ്പിളുകൾ ഉൾപ്പെടെ ഇതു വരെ 9388 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 8943 സാമ്പിളുകളുടെ ഫലം വന്നു. 445 സാമ്പിളുകളുടെ എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 3063 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

മൊബൈൽ ഫോണുകളിൽ തെളിവുകളുണ്ടെന്ന് പൊലീസ്, അമ്മുവിന്‍റെ മരണത്തിൽ സഹപാഠികളായ മൂന്നുപേരും റിമാന്‍ഡിൽ

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്‍റെ മരണത്തിൽ അറസ്റ്റിൽ ആയ മൂന്ന് സഹപാഠികളെയും റിമാന്‍ഡ് ചെയ്തു. ഉച്ചയ്ക്കുശേഷം മൂന്നു പ്രതികളെയും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും 14 ദിവസത്തേക്ക് പ്രതികളെ...

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങൾ പിടികൂടി

ശ്രീന​ഗർ: ഛത്തീസ്ഗഢിൽ ഏറ്റുമുട്ടലിൽ 10 മാവോയിസ്റ്റുകളെ വധിച്ചു. സുഖ്മ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊരജഗുഡ, ദന്തേവാഡ, നാഗരാം, ബന്ദാർപദാർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലുണ്ടായ വിവരം ബസ്തർ റേഞ്ച് ഐ.ജി സുന്ദർരാജ് സ്ഥിരീകരിച്ചു. ജില്ലാ...

സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു; കൈയ്യബദ്ധം പിറന്നാൾ ദിനത്തിൽ

ന്യൂയോർക്ക്: പിറന്നാൾ ദിനത്തിൽ അബദ്ധത്തിൽ സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് 23കാരന് ദാരുണാന്ത്യം. തെലങ്കാനയിലെ ഉപ്പൽ സ്വദേശിയായ ആര്യൻ റെഡ്ഡിയാണ് ജന്മദിനം ആഘോഷിക്കുന്നതിനിടെ അമേരിക്കയിൽ വെടിയേറ്റ് മരിച്ചത്. ജോർജിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ ബിരുദാനന്തര...

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചു; 2 പേര്‍ക്ക് ദാരുണാന്ത്യം, മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

പാലക്കാട്: പാലക്കാട് കൊടുവായൂരിൽ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് രണ്ട് പേർ മരിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. കാർ അമിത വേഗതയിലായിരുന്നു. മദ്യലഹരിയിൽ കാര്‍ ഓടിച്ച എലവഞ്ചേരി സ്വദേശി പ്രേംനാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....

വിവാദങ്ങൾക്കിടെ ഒരേ ചടങ്ങിൽ ധനുഷും നയൻതാരയും ; മുഖംകൊടുക്കാതെ താരങ്ങൾ

ചെന്നൈ: തമിഴകത്ത് ചൂടേറിയ ചർച്ചയായി മാറിയിരിക്കുകയാണ് നയൻതാരയുടെ നെറ്റ്‌നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി . ഇപ്പോഴിതാ ഒന്നിച്ചൊരു ചടങ്ങിൽ എത്തിയിരിക്കുകയാണ് നയൻതാരയും ധനുഷും . നിർമാതാവ് ആകാശ് ഭാസ്‌കരന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. വിഘ്‌നേഷ് ശിവനൊപ്പമാണ് നയൻതാരയെത്തിയത്....

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.