FeaturedKeralaNews

ശമനമില്ല,നാല് ലക്ഷം കടന്ന് രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍; 24 മണിക്കൂറിനിടെ 3523 മരണം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,01,993 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ലോകത്തെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കണക്കാണിത്. 24 മണിക്കൂറിനിടെ 3523 പേരുടെ ജീവൻ കോവിഡ് കവർന്നു. ഇതോടെ ആകെ കോവിഡ് മരണം 2,11,853 ആയി ഉയർന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

1,91,64,969 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം പിടിപെട്ടത്. ഇതിൽ 1,56,84,406 പേരും ഇതിനോടകം രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 2,99,988 പേർ രോഗമുക്തി നേടി. നിലവിൽ 32,68,710 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

മഹാരാഷ്ട്ര, കർണാടക, കേരള, ഉത്തർപ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം അതിതീവ്രം. ഏറ്റവും കൂടുതൽ പ്രതിദിന രോഗികളുള്ള മഹാരാഷ്ട്രയിൽ 62,919 പേർക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. മരണസംഖ്യയിലും മഹാരാഷ്ട്രയാണ് മുന്നിൽ. ഇന്നലെ മാത്രം 828 പേർ മരിച്ചു.

രാജ്യത്തുടനീളം 15,49,89,635 പേർ ഇതിനോടകം വാക്സിൻ സ്വീകരിച്ചു. 28,83,37,385 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചു. കഴിഞ്ഞ ദിവസം മാത്രം 19,45,299 സാമ്പിളുകൾ പരിശോധിച്ചുവെന്നും ഐസിഎംആർ കണക്കുകൾ വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button