ആലപ്പുഴ: ആലപ്പുഴയില്‍ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗിയെ ആശുപത്രിയിലേക്കു കൊണ്ടുപോയത് ഇരുചക്ര വാഹനത്തില്‍ ഇരുത്തി. പുന്നപ്രയിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്നുമാണ് രോഗിയെ ബൈക്കില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
പിപിഇ കിറ്റ് ധരിച്ച രണ്ടുപേര്‍ക്ക് നടുവിലായാണ് ഇയാളെ ബൈക്കില്‍ ഇരുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്.
രോഗി കഴിഞ്ഞിരുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ഓക്‌സിജന്‍ സൗകര്യമില്ലെന്നും രോഗിക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആംബുലന്‍സ് ഇല്ലാത്തതിനാല്‍ ബൈക്കില്‍ കൊണ്ടു പോകുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ഇവിടെ ഡോക്ടര്‍മാരും ഇല്ലെന്നും ആരോപണമുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News