KeralaNews

ആശയക്കുഴപ്പം മാറി, രമണൻ ഒടുവിൽ ‘ശരിയ്ക്കും’ മരിച്ചു

ആലപ്പുഴ:മരണമടഞ്ഞെന്ന് ആശുപത്രി അധികൃതർ ദിവസങ്ങൾക്കു മുൻപ് അറിയിച്ച രമണൻ ഇന്ന് രാവിലെ മരിച്ചു. ഭരണിക്കാവ് കോയിക്കൽ മീനത്തേതിൽ രമണ (47) നാണ് മരിച്ചത്. വിവാദ മരണത്തെത്തുടർന്ന് വാ‍ർത്തകളിൽ ഇടം നേടിയ രമണൻ ഇന്ന് രാവിലെയാണ് മെഡിക്കൽ കോളേജാശുപത്രിയിൽ മരണമടഞ്ഞത്.

കൊവിഡ് ബാധിതനായതിനെത്തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ വെൻ്റിലേറ്ററിൽ ചികിത്സയിലായിരുന്ന രമണൻ മരണമടഞ്ഞുവെന്ന് വെള്ളിയാഴ്ച വൈകിട്ടാണ് ബന്ധുക്കളെ വിവരമറിയിച്ചത്. ഇതനുസരിച്ച് ശനിയാഴ്ച രാവിലെ ആംബുലൻസുമായെത്തിയപ്പോഴാണ് രമണൻ മരിച്ചിട്ടില്ലെന്നറിയുന്നത്. ഇത് പിന്നീട് വലിയ വിവാദത്തിന് കാരണമായി. ഗുരുതരാവസ്ഥയിലായിരുന്ന രമണൻ ഇന്ന് രാവിലെ യഥാർത്ഥത്തിൽ മരണമടഞ്ഞു. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button