25.2 C
Kottayam
Sunday, May 19, 2024

കോവിഡ് പരത്തിയ കാസര്‍കോഡുകാരന്റെ യാത്രകളില്‍ ഇപ്പോഴും ദുരൂഹത,പൂര്‍ണ റൂട്ട്മാപ്പ് തയ്യാറാക്കാനാവാതെ ആരോഗ്യവകുപ്പ്,സാഹചര്യം അതീവ ഗുരുതരം

Must read

കാസര്‍കോട്: കൊറോണ വൈറസ് പരത്തിയ 47 കാരന്‍ എന്തോ മറച്ചുവെയ്ക്കുന്നു. പോയ സ്ഥലങ്ങള്‍ ഏതെന്ന് വെളിപ്പെടുത്തുന്നില്ല . ദുരൂഹമെന്ന് ആരോഗ്യവകുപ്പ്. പൂര്‍ണ റൂട്ട് മാപ്പ് തയ്യാറാക്കാനും സമ്പര്‍ക്കത്തിലേര്‍പെട്ടവരെ കണ്ടെത്താനും ഇയാള്‍ സഹകരിക്കുന്നില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. എവിടെയൊക്കെ പോയെന്നോ ആരുമായൊക്കെ കൂടിക്കാഴ്ച നടത്തിയെന്നോ വെളിപ്പെടുത്താന്‍ ഇയാളിത് വരെ കൂട്ടാക്കിയിട്ടില്ല.

അതേസമയം കാസര്‍കോട് ജില്ലയില്‍ സ്ഥിതി അതീവഗുരുതരമെന്ന് വിലയിരുത്തലുണ്ടായതിനെ തുടര്‍ന്ന് മുന്‍കരുകല്‍ കൂടുതല്‍ ശക്തമാക്കി വരികയാണ്. പുതുതായി കൊറോണ സ്ഥിരീകരിച്ച ആറു പേരില്‍ അഞ്ചു പേരും വിദേശത്തുനിന്നെത്തി ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിലായിരുന്നത് ആശ്വാസം പകരുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഇവരുടെ സഞ്ചാര പാത തയ്യാറാക്കാന്‍ പ്രയാസം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ. ഉടന്‍ റൂട്ട് മാപ്പ് ഉണ്ടാക്കാനാകുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ദുബായില്‍ നിന്നും എത്തിയ ആറ് പുരുഷന്മാര്‍ക്കാണ് ശനിയാഴ്ച കൊറോണ സ്ഥിരീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week