ഒഡീഷ: കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഒഡീഷയിലെ കിംസ് കൊവിഡ് ആശുപത്രിയില്‍ നിന്നാണ് ഈ സന്തോഷ വാര്‍ത്ത എത്തിയിരിക്കുന്നത്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ജൂണ്‍ 21നാണ് പ്രസവ സമയം നല്‍കിയിരുന്നതെങ്കിലും വ്യാഴാഴ്ച യുവതി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. മറ്റൊരു സംസ്ഥാനത്ത് നിന്ന് മടങ്ങിയെത്തിയ ഗര്‍ഭിണി കൊവിഡ് പൊസിറ്റീവ് ആയതിനെ തുടര്‍ന്ന് ഭുവനേശ്വറിനെ ഒരു താല്‍ക്കാലിക മെഡിക്കല്‍ ക്യാമ്പില്‍ (ടിഎംസി) ക്വാറന്റീനില്‍ കഴിയുകയായിരുന്നു. പിന്നീട് മെയ് 30ന് കിംസ് കൊവിഡ് -19 ആശുപത്രിയിലേക്ക് മാറ്റി.
അമ്മയും കുഞ്ഞും തമ്മില്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതിരിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തി ആയിരുന്നു പ്രസവം. കുഞ്ഞുങ്ങളുടെ ജനനം കുടുംബത്തിന് മാത്രമല്ല, കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ജീവന്‍ രക്ഷിക്കാന്‍ പരിശ്രമിക്കുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സന്തോഷം പകരുന്ന വാര്‍ത്തയായി മാറി.