23.5 C
Kottayam
Monday, November 4, 2024
test1
test1

എറണാകുളത്ത് കൊവിഡ് ചികിത്സയിലിരുന്നയാള്‍ മരിച്ചു

Must read

കൊച്ചി: കൊവിഡ് ബാധിച്ച് എറണാകുളത്ത് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്നയാള്‍ മരിച്ചു. ആലുവ തായ്ക്കാട്ടുകര കുന്നുംപുറം മനയ്ക്കപറമ്പില്‍ അബ്ദുല്‍ ഖാദര്‍(73) ആണ് മരിച്ചത്.

ഇദ്ദേഹത്തിന് ഹൃദ്രോഗവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നതായി ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എന്‍.ഐ.വി ലാബിലേക്കയച്ചു.

അതേസമയം കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന അര്‍ബുദ രോഗിയും മരണത്തിന് കീഴടങ്ങി. പായം സ്വദേശി കാപ്പാടന്‍ ശശിധരന്‍ (48) ആണ് മരിച്ചത്. ആരോഗ്യസ്ഥിതി മോശമായപ്പോള്‍ കൊവിഡ് സെല്ലില്‍ അറിയിച്ചിട്ടും ഉടന്‍ ആംബുലന്‍സ് അനുവദിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ആംബുലന്‍സ് നാലു മണിക്കൂര്‍ വൈകിയാണ് എത്തിയത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും രോഗി മരിച്ചു. മോര്‍ച്ചറിയില്‍ വയ്ക്കാന്‍ ജില്ലാ ആശുപത്രി അധികൃതര്‍ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കളിച്ചുകൊണ്ടിരിക്കെ കാറിനുള്ളിൽ അകപ്പെട്ടു, 4 കുട്ടികൾ ശ്വാസംമുട്ടി മരിച്ചു; ഞെട്ടിയ്ക്കുന്ന സംഭവം ഗുജറാത്തിലെ അംറേലിയിൽ

അഹ്‍മദാബാദ്: കളിച്ചുകൊണ്ടിരിക്കെ കാറിനുള്ളിൽ അകപ്പെട്ടു പോയ നാല് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. ഗുജറാത്തിലെ അംറേലി ജില്ലയിലാണ് ദാരുണമായ സംഭവം നടന്നതെന്ന് പൊലീസ് തിങ്കളാഴ്ച അറിയിച്ചു. രണ്ട് വയസ് മുതൽ ഏഴ് വയസ് വരെ...

പുണ്യതീർത്ഥമെന്ന് കരുതി കുടിച്ചിരുന്നത് എ.സിയിലെ വെള്ളം; സമ്മതിച്ച് ക്ഷേത്രം അധികൃതർ

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ക്ഷേത്രത്തില്‍ തീര്‍ത്ഥമെന്ന് കരുതി ഭക്തര്‍ കുടിച്ചിരുന്നത് എ.സിയിലെ വെള്ളം. വൃന്ദാവനത്തില്‍ സ്ഥിതി ചെയ്യുന്ന ബാന്‍കേ ബിഹാരി ക്ഷേത്രത്തിലാണ് സംഭവം. വിഗ്രഹത്തിൽ നിന്നൊഴുകുന്ന അമൃതാണെന്ന വിശ്വാസത്തിലാണ് ക്ഷേത്രത്തിലെത്തുന്നവര്‍ വെള്ളം കുടിച്ചുകൊണ്ടിരുന്നത്. ക്ഷേത്രത്തിലെ...

Sandeep warrier: ‘സന്ദീപിനൊരു വിഷമം ഉണ്ടെങ്കിൽ അത് ഞങ്ങൾ തീർത്തോളാം’ അനുനയനീക്കവുമായി ബി.ജെ.പി

പാലക്കാട്: പാര്‍ട്ടി നേതൃത്വത്തെക്കുറിച്ചുള്ള അതൃപ്തി തുറന്നുപറഞ്ഞതിന് പിന്നാലെ സന്ദീപ് വാര്യരുമായി അനുനയനീക്കത്തിന് ബിജെപി. ഇതിന്റെ ഭാഗമായി ബിജെപി നേതാവ് ശിവശങ്കരന്‍ സന്ദീപ് വാര്യരുടെ വീട്ടിലെത്തി. മാനസികമായി പ്രയാസങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും ആത്മാഭിമാനം പരമ പ്രധാനമാണെന്നും...

മലപ്പുറത്ത് വ്യാജ ബലാല്‍സംഗ കേസില്‍ ഇരയ്ക്ക് 10 ലക്ഷം രൂപ നല്‍കി പോലീസിനെതിരെ പറയിച്ചു,ഹോട്ടലില്‍ മുറിയെടുത്തതിന് രേഖകള്‍ കാണിക്കാന്‍ ഒറ്റ തന്തക്ക് പിറന്നവനാണെങ്കില്‍ വെല്ലുവിളിയ്ക്കുന്നു; റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി ആന്റോ അഗസ്റ്റിനെതിരെ ആഞ്ഞടിച്ച്...

തൃശൂര്‍: റിപ്പോര്‍ട്ടര്‍ ടിവി മുതലാളി ആന്റോ അഗസ്റ്റിനെതിരെ ആഞ്ഞടിച്ച് വീണ്ടും ശോഭാ സുരേന്ദ്രന്‍. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ശോഭ. ആന്റോയ്ക്ക് ഗോകുലം ഗോപാലനുമായി എന്താണ് ബന്ധം എന്ന ചോദ്യവും ഉയര്‍ത്തി....

വ്യോമസേനയുടെ മിഗ്-29 വിമാനം തകർന്നു;പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

ആഗ്ര: വ്യോമസേനയുടെ മിഗ്-21 വിമാനം ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ തകര്‍ന്നുവീണു. പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് വിവരം.ആഗ്രയിലെ സോംഗ ഗ്രാമത്തിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനം കത്തിച്ചാമ്പലായി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്....

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.