HealthNews

പാലക്കാട് ജില്ലയില്‍ ഇന്ന് 49 പേര്‍ക്ക് കോവിഡ്

പാലക്കാട്: ജില്ലയില്‍ പട്ടാമ്പിയില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞ 29 പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിവിധ രാജ്യങ്ങളില്‍ നിന്നും വന്ന 20 പേരും ഉള്‍പ്പെടെ ഇന്ന് 49 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
20 പേരാണ് വിവിധ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ എത്തിയവര്‍. ഇതില്‍ കോട്ടോപ്പാടം, കടമ്പഴിപ്പുറം, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികളായ യഥാക്രമം 3,5,13 വയസ്സുള്ള കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. കൂടാതെ ജില്ലയില്‍ 93 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

സൗദി-9
കടമ്പഴിപ്പുറം സ്വദേശി (41 പുരുഷന്‍)

പല്ലാവൂര്‍ സ്വദേശി (51 പുരുഷന്‍)

വണ്ടാഴി സ്വദേശി (40 പുരുഷന്‍)

കോട്ടോപാടം സ്വദേശികള്‍ (32 സ്ത്രീ, 29 പുരുഷന്‍, 3 പെണ്‍കുട്ടി). ഇതില്‍ 32 വയസ്സുകാരി ഗര്‍ഭിണിയാണ്.

നെന്മാറ സ്വദേശി (47 പുരുഷന്‍)

തിരുമിറ്റക്കോട് സ്വദേശി (31 പുരുഷന്‍)

തിരുവേഗപ്പുറ സ്വദേശി(28 പുരുഷന്‍)

ഖത്തര്‍-1
ഓങ്ങല്ലൂര്‍ സ്വദേശി (53 പുരുഷന്‍)

യുഎഇ-1
കോട്ടോപ്പാടം സ്വദേശി (33 പുരുഷന്‍)

കുവൈത്ത്-1
പറളി സ്വദേശി (31 പുരുഷന്‍)

ഡല്‍ഹി-1
കുനിശ്ശേരി സ്വദേശി (33 പുരുഷന്‍)

ഹൈദരാബാദ്-3
കടമ്പഴിപ്പുറത്തുള്ള ഒരു കുടുംബത്തിലെ അംഗങ്ങള്‍(37 പുരുഷന്‍, 27 സ്ത്രീ, 5 ആണ്‍കുട്ടി)

തമിഴ്‌നാട്-3
പെരിങ്ങോട്ടുകുറിശ്ശി സ്വദേശികളായ അച്ഛനും (49)അമ്മയും(43) മകനും(13)

കര്‍ണാടക-1
പുതുപ്പരിയാരം സ്വദേശി (33 പുരുഷന്‍)

പട്ടാമ്പിയില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ 29 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഇന്നലെ നടത്തിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റില്‍ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമുള്ള 29 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ ആന്റിജന്‍ പരിശോധന തുടര്‍ന്നു വരികയാണ്.
പട്ടാമ്പിയില്‍ ഇന്നലെ നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ 39 പേര്‍ക്കാണ് മൊത്തം കൊവിഡ് സ്ഥിരീകരിച്ചത്.
ഇതില്‍ 29 പാലക്കാട് സ്വദേശികള്‍ക്കും 7 തൃശൂര്‍ സ്വദേശികള്‍ക്കും 3 മലപ്പുറം സ്വദേശികള്‍ക്കുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

പട്ടാമ്പി, മുതുതല സ്വദേശികള്‍ ആറു പേര്‍ വീതം

നെല്ലായ സ്വദേശികളായ നാലു പേര്‍

ചാലിശ്ശേരി, കപ്പൂര്‍, പട്ടിത്തറ, തൃത്താല സ്വദേശികള്‍ രണ്ടുപേര്‍ വീതം

ചളവറ, പരുതൂര്‍, കൊപ്പം,തിരുമിറ്റക്കോട്, നാഗലശ്ശേരി സ്വദേശികള്‍ ഒരാള്‍ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 295 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ വീതം മലപ്പുറം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒരാള്‍ കണ്ണൂരിലും ചികിത്സയില്‍ ഉണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button