24.2 C
Kottayam
Tuesday, November 5, 2024
test1
test1

സ്വാകര്യവാഹനങ്ങള്‍ നിരത്തിലിറക്കാം,കൃഷി-വ്യവസായം അനുവദിയ്ക്കും,മത്സ്യമേഖലയ്ക്ക് ഇളവ്,കൊറിയര്‍,വര്‍ക്ക്‌ഷോപ്പുകള്‍-ഇലക്ട്രിക്കല്‍ ഷോപ്പുകള്‍ എന്നിവയ്ക്കും തടസമില്ല,എറണാകുളം ജില്ലയിലെ ഇളവുകള്‍ ഇങ്ങനെ

Must read

കൊച്ചി: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഓറഞ്ച് എ സോണില്‍ ഉള്‍പ്പെടുന്ന എറണാകുളം ജില്ലയില്‍ ജില്ലാ കളക്ടര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.

ഇളവുകളുടെ വിശദാംശങ്ങള്‍ ഇങ്ങനെ

1. ആയുഷ് അടക്കമുള്ള ആരോഗ്യമേഖലയിലെ ഇളവുകള്‍

മെഡിക്കല്‍ ലബോറട്ടറികള്‍, കളക്ഷന്‍ സെന്ററുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍ ആന്റ് മെഡിക്കല്‍ റിസര്‍ച്ച് ലാബുകള്‍, കോവിഡ് ഗവേഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവക്ക് ഇന്ന് (24042020)മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം.

വെറ്ററിനറി ആശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍, ക്ലിനിക്കുകള്‍, പതോളജി ലാബുകള്‍ , മരുന്നുകളുടെയും വാക്‌സിനുകളുടെയും വിതരണം, വില്‍പന, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഹോം കെയര്‍ പ്രൊവൈഡര്‍മാര്‍ അടക്കമുള്ള അംഗീകൃത സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കും പ്രവര്‍ത്തിക്കാം.

മരുന്ന് ഉല്പാദനമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ സര്‍വീസുകള്‍, ആരോഗ്യ രംഗത്തെ നിര്‍മ്മാണ പ്രവര്‍ത്തികള്‍, ആംബുലന്‍സ് നിര്‍മ്മാണ മേഖല ഉള്‍പ്പടെയുള്ളവര്‍ക്കും പ്രവര്‍ത്തിക്കാം. മുഴുവന്‍ ആരോഗ്യ, വൈറ്റിനറി പ്രവര്‍ത്തകര്‍, ഗവേഷകര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, ലാബ് ടെക്‌നീഷ്യ?ാര്‍, മിഡ് വൈഫുകള്‍, ആശുപത്രി സര്‍വീസുകാര്‍ എന്നിവര്‍ക്കും ആശുപത്രിയുമായി ബന്ധപ്പെട്ട ആംബുലന്‍സ് അടക്കമുള്ള സേവനങ്ങള്‍ക്ക് സംസ്ഥാനത്തിന് അകത്തും പുറത്തും യാത്ര ചെയ്യാം.

ആരോഗ്യ വകുപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താം.

കാര്‍ഷിക മേഖലയിലെ ഇളവുകള്‍ എന്തെല്ലാം?

1. കൃഷിക്കാര്‍ക്കും വിവിധ കൃഷിപ്പണികള്‍ ചെയ്യുന്നവര്‍ക്കും കാര്‍ഷിക വൃത്തിയിലേര്‍പ്പെടാം.
2. കാര്‍ഷിക വിളകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന (സംഭരണം, മാര്‍ക്കറ്റിംഗ്, വില്‍പന ) ഏജന്‍സികള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്.
3. കൃഷി വികസനവും കര്‍ഷകരുടെ ക്ഷേമവുമായി ബന്ധപ്പെട്ട്പ്രവര്‍ത്തിക്കുന്ന സഹകരണ സൊസൈറ്റികള്‍ക്കും പ്രവര്‍ത്തന അനുമതിയുണ്ടാകും.
4. കാര്‍ഷിക ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍ ( സപ്ലൈ ചെയ്ന്‍ അടക്കം), അറ്റകുറ്റപണികള്‍ നടത്തുന്ന കടകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാം.
5. കാര്‍ഷികയന്ത്രങ്ങളുമായി ബന്ധപ്പെട്ട കസ്റ്റം ഹയറിംഗ് സെന്ററുകള്‍ക്കും പ്രവര്‍ത്തിക്കാം.
6. കമ്പോസ്റ്റ് അടക്കമുള്ള ജൈവവളങ്ങള്‍, കീടനാശിനികള്‍, വിത്തുകള്‍ , രാസവളങ്ങള്‍ എന്നിവയുടെ ഉല്പാദനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം.
7. കൊയ്ത്തുയന്ത്രങ്ങള്‍ ഉള്‍പ്പടെയുള്ള കാര്‍ഷികയന്ത്രങ്ങള്‍ സംസ്ഥാനത്തിനകത്തും പുറത്തും കൊണ്ടു പോകാം.
8. സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളും, പാചക എണ്ണകള്‍ , വെളിച്ചെണ്ണ എന്നിവയുടെ ഉല്പാദനവും വിതരണവും നടത്താം.
9. പഴം, പച്ചക്കറികള്‍ വിതരണം ചെയ്യാം.
10. അരി മില്ലുകള്‍ ഉള്‍പ്പടെയുള്ള ഭക്ഷ്യധാന്യ നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തിക്കാം.
11. മഴക്കാല പൂര്‍വ്വ കാര്‍ഷിക മുന്നൊരുക്കങ്ങള്‍ നടത്താം.
12. വനമേഖലയുമായി ബന്ധപ്പെട് പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മറ്റ് വനത്തെ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്കും മരത്തടി ഒഴികെയുള്ള വന ഉല്പന്നങ്ങള്‍ ശേഖരിക്കുകയും , സംസ്‌കരിക്കുകയും ചെയ്യുന്നതിനുള്ള അനുമതിയുണ്ടാകും.

മത്സ്യമേഖലയുമായി ബന്ധപ്പെട്ട ഇളവുകള്‍

1. മത്സ്യ ബന്ധന മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങള്‍ അതായത് മത്സ്യ തീറ്റ നിര്‍മ്മാണം, മീന്‍ പിടുത്തം, സംസ്‌കരണം, പാക്കിംഗ്, കോള്‍ഡ് ചെയ്ന്‍, വിപണനം എന്നിവക്ക് പ്രവര്‍ത്തിക്കാം.
2. ഹാച്ചറികള്‍, മത്സ്യ ഭക്ഷ്യ നിര്‍മ്മാണ യൂണിറ്റുകള്‍, വ്യാവസായിക അക്വാറിയകള്‍ എന്നിവക്കും പ്രവര്‍ത്തിക്കാം.
3. മത്സ്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ( മത്സ്യ കുഞ്ഞുങ്ങള്‍ക്ക് തീറ്റ കൊടുക്കുന്ന പ്രവര്‍ത്തികള്‍ ) ജോലി ചെയ്യുന്നവര്‍ക്ക് യാത്ര ചെയ്യാം.

പ്ലാന്റേഷന്‍ മേഖലയിലെ ഇളവുകള്‍

1. ചായ, കോഫി, ഏലയ്ക്ക, റബ്ബര്‍, തോട്ടങ്ങളില്‍ 50 ശതമാനം ജോലിക്കാര്‍ക്ക് ജോലികള്‍ ചെയ്യാം.
2. ഇതിന്റ സംസ്‌കരണ യൂണിറ്റുകളിലും 50 ശതമാനം ജോലിക്കാര്‍ക്ക് പങ്കെടുക്കാം.
3. മുള, തേങ്ങ, അടക്ക, കൊക്കോ, സുഗന്ധ വ്യഞ്ജനങ്ങള്‍ എന്നിവയുടെ വിപണനവും അനുബന്ധ പ്രവര്‍ത്തികളും നടത്താം.

മൃഗസംരക്ഷണ മേഖലയിലെ ഇളവുകള്‍

1. പാല്‍ , പാല്‍ ഉല്പന്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ജോലികള്‍ നടത്താം.

2. കോഴി വളര്‍ത്തല്‍ കേന്ദ്രം ഉള്‍പ്പടെയുള്ള മൃഗസംരക്ഷണ യൂണിറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കാം.

3. മൃഗങ്ങള്‍ക്കുള്ള ഭക്ഷണ നിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളായ ചോളം സോയ , മറ്റ് വസ്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്താം.

4. മൃഗസംരക്ഷണ കേന്ദ്രങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം..

5. പോള്‍ട്രി ഉല്പന്നങ്ങളുമായി യാത്ര ചെയ്യാം.

സാമ്പത്തിക മേഖലയിലെ ഇളവുകള്‍

1. എന്‍.പി.സി.ഐ, സി.സി.ഐ.എല്‍, പേയ്‌മെന്റ് സിസ്റ്റം ഓപറേറ്റേഴ്‌സ്, സര്‍ക്കാരിനു കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവക്കു പ്രവര്‍ത്തിക്കാം.
2. ബാങ്ക് ശാഖകള്‍, എ.ടി.എം, ഐ.ടി.വെന്‍ഡര്‍മാര്‍, ബാങ്കിംഗ് കറസ്‌പോണ്ടന്‍സ്, എ.ടി.എം ഓപറേഷന്‍, ക്യാഷ് മാനേജ്‌മെന്റ് ഏജന്‍സികള്‍ എന്നിവര്‍ക്കും പ്രവര്‍ത്തിക്കാം.
3. ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കും പ്രവര്‍ത്തിക്കാം.
4. മറ്റ് സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് കുറച്ച് ജീവനക്കാരെ മാത്രം ഉപയോഗിച്ച് അത്യാവശ്യകാര്യങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം.

സാമൂഹ്യ മേഖലയിലെ ഇളവുകള്‍

1. ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗര?ാര്‍, സ്ത്രീകള്‍, വിധവകള്‍ എന്നിവര്‍ക്കുള്ള അഭയകേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാം.

2. കുട്ടികള്‍ക്കുള്ള കെയര്‍ ഹോമുകള്‍ക്കും പ്രവര്‍ത്തിക്കാം.

3. പ്രായമായവര്‍, വിധവകള്‍, സ്വാതന്ത്ര്യസമര സേനാനികള്‍ എന്നിവരുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ പി.എഫ് എന്നിവ വിതരണം നടത്താം.
4. അംഗനവാടികളില്‍ 15 ദിവസത്തിലൊരിക്കല്‍ സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും, മുലയൂട്ടുന്ന അമ്മമാര്‍ക്കും ഭക്ഷണം വീടുകളില്‍ എത്തിച്ചു നല്‍കണം. എന്നാല്‍ അംഗനവാടികള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ല.

വിദ്യാഭ്യാസം
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കോച്ചിംഗ് സെന്ററുകള്‍ക്കും പ്രവര്‍ത്തനാനുമതിയില്ല. ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടത്താവുന്നതാണ്.

തൊഴിലുറപ്പ് മേഖലയില്‍
1. തൊഴിലാളികള്‍ നിര്‍ബന്ധമായും മുഖാവരണം ധരിക്കണം. സാമൂഹ്യ അകലം പാലിക്കണം.
2. കനാല്‍ ശുചീകരണം, കുടിവെള്ള സംരക്ഷണം എന്നിവയ്ക്കായുള്ള ജോലികള്‍ക്ക് മുന്‍ഗണന നല്‍കണം.
3. മറ്റ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ കനാല്‍ ശുചീകരണത്തിനും, കുടിവെള്ള സംരക്ഷണത്തിനും, കാട് തെളിക്കല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്താം.
4. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ച് ജോലി ചെയ്യാന്‍ പാടില്ല.

പൊതുവായവ
1. എണ്ണ , പാചകവാതകം തുടങ്ങിയവയുടെ വിതരണത്തിന് തടസമുണ്ടാകില്ല.
2. വൈദ്യുതിയുമായി ബന്ധപ്പെട്ട ഉല്പാദനത്തിനും വിതരണത്തിനും തടസമില്ല
3 . പോസ്റ്റല്‍ സര്‍വീസുകള്‍ക്ക് പ്രവര്‍ത്തിക്കാം.
4. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, അംഗീകൃത ഏജന്‍സികളും നടത്തുന്ന ജലവിതരണം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ , മാലിന്യ സംസ്‌കരണം എന്നിവക്ക് തടസമില്ല.
5. ടെലികമ്യൂണിക്കേഷന്‍ ഇന്റര്‍നെറ്റ് സര്‍വീസുകള്‍ക്ക് തടസമില്ല.
6. അക്ഷയ കേന്ദ്രങ്ങള്‍ തുറക്കാം.
7.ചരക്കു ഗതാഗതം അനുവദിക്കും
8.കൊറിയര്‍ സര്‍വീസുകള്‍ക്ക് പ്രവര്‍ത്തിക്കാം.
9. വര്‍ക്ക് ഷോപ്പുകള്‍, ഇലക്ട്രിക്കല്‍, ഇലക്ടോണിക് ഉപകരണങ്ങളുടെയും മഷിനറി കളുടെയും റിപ്പയറിംഗ് ഷോപ്പുകള്‍ക്കും പ്രവര്‍ത്തിക്കാം.

വ്യവസായ മേഖലയില്‍
1. സെസുകള്‍, വ്യവസായിക കേന്ദ്രങ്ങള്‍, ടൗണ്‍ഷിപ്പുകള്‍, കയറ്റുമതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റുകള്‍ എന്നിവക്ക് നിയന്ത്രണ വിധേയമായി പ്രവര്‍ത്തിക്കാം.
2. സാമൂഹ്യ അകലം ഉറപ്പു വരുത്തി തൊഴിലുടമ തൊഴിലാളികള്‍ക്ക് ഗതാഗത സംവിധാനം ഒരുക്കണം.
3. ഐ ടി ഹാര്‍ഡ് വെയര്‍, റബ്ബര്‍, കശുവണ്ടി, ഖാദി, നോട്ട് ബുക്ക് നിര്‍മ്മാണം എന്നിവക്കു പ്രവര്‍ത്തിക്കാം.

വസ്ത്രവ്യവസായ മേഖല
1. സാമൂഹിക അകലം പാലിച്ച് വസ്ത്ര വ്യാപാര മേഖല പ്രവര്‍ത്തിക്കാം.

നിര്‍മ്മാണമേഖല
1. റോഡ്, കനാല്‍ നിര്‍മ്മാണങ്ങള്‍, കെട്ടിട നിര്‍മ്മാണം, ജലസേചന പദ്ധതികള്‍, എന്നിവ അനുവദനീയമാണ്.
2. തൊഴിലാളികള്‍ സാമൂഹിക അകലം പാലിക്കണം. പനിയോ, ചുമയോ മറ്റ് അസ്വസ്ഥതകള്‍ ഉള്ളവര്‍ ജോലി ചെയ്യാന്‍ പാടില്ല.
3. ചുരുങ്ങിയ എണ്ണം തൊഴിലാളികളെ മാത്രമേ പങ്കെടുപ്പിക്കാവൂ.

വാഹനയാത്ര
1. സ്വകാര്യ വാഹനങ്ങള്‍ നിയന്ത്രിതമായി പുറത്തിറക്കാം. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒറ്റ സംഖ്യയില്‍ നമ്പര്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്കും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ പൂജ്യം, ഇരട്ട സംഖ്യ എന്നിവയില്‍ നമ്പര്‍ അവസാനിക്കുന്ന സ്വകാര്യ വാഹനങ്ങള്‍ക്കും പുറത്തിറക്കാം. എന്നാല്‍, സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്ക് ഈ നിയന്ത്രണമില്ല. കാരണമില്ലാതെ ജില്ലാ അതിര്‍ത്തിക്ക് പുറത്തേക്ക് പോകാനാവില്ല.
2. നാലു ചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ ഉള്‍പ്പടെ മൂന്നു പേര്‍ക്കും ഇരുചക്ര വാഹനങ്ങളില്‍ ഒരാള്‍ക്കും മാത്രമാണ് യാത്ര.
3. യാത്രക്കാര്‍ മാസ്‌കുകള്‍ നിര്‍ബന്ധമായും ധരിക്കണം.
4. പൊതുഗതാഗതം അനുവദിക്കില്ല.

സര്‍ക്കാര്‍ ഓഫീസുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍
ആരോഗ്യം പോലീസ്, ഹോം ഗാര്‍ഡ്, സിവില്‍ ഡിഫന്‍സ്, ഫയര്‍ ആന്റ് എമര്‍ജന്‍സി, ദുരന്ത നിവാരണം, ജയില്‍ , ലീഗല്‍ മെട്രോളജി, മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവ നിയന്ത്രണമില്ലാതെ പ്രവര്‍ത്തിക്കും. മറ്റ് വകുപ്പുകള്‍ നിയന്ത്രിത സ്റ്റാഫുകളുമായി പ്രവര്‍ത്തിക്കും. ജില്ലാ ഭരണകൂടം, ട്രഷറി, അക്കൗണ്ടന്റ് ജനറലുകളുടെ ഫീല്‍ഡ് ഓഫീസുകള്‍ എന്നിവ നിയന്ത്രിതമായി പ്രവര്‍ത്തിക്കും. 35 ശതമാനം ഹാജര്‍ നിലയില്‍ പഞ്ചായത്ത് വില്ലേജ് ഓഫീസുകള്‍ പ്രവര്‍ത്തിക്കും. ഫോറസ്റ്റ് ഓഫീസുകള്‍, മൃഗശാല, നഴ്‌സറികള്‍, വന്യജീവി സങ്കേതങ്ങള്‍ പട്രോളിംഗ് തുടങ്ങിയവക്ക് അനുമതിയുണ്ട്. മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും ആഴ്ചയില്‍ അഞ്ചു ദിവസം പ്രവര്‍ത്തിക്കും.

…………………………………………….
ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ നല്‍കാം. ഓണ്‍ലൈന്‍ ഭക്ഷണവിതരണം രാത്രി 8 വരെ.

രാഷ്ട്രീയ, സാമൂഹ്യ, കായിക, വിനോദ, പഠന സാംസ്‌കാരിക മത ചടങ്ങുകളും ജനങ്ങള്‍ ഒത്തുകൂടുന്ന മറ്റ് പരിപാടികളും ഒഴിവാക്കണം.

ആരാധനാലയങ്ങള്‍ അടച്ചിടും. വിവാഹം,

മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ 20 ല്‍ അധികം ആളുകള്‍ ഉണ്ടാകാന്‍ പാടില്ല.

ബാര്‍ബര്‍ ഷോപ്പുകള്‍ അടച്ചിടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തലസ്ഥാനത്തടക്കം അതിശക്ത മഴയ്ക്ക് സാധ്യത,മുന്നറിയിപ്പ് പുതുക്കി; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിലെ കാലാവസ്ഥ അറിയിപ്പ് പുതുക്കി. 6 മണിയോടെ പുറത്തിറക്കിയ പുതിയ അറിയിപ്പ് പ്രകാരം തലസ്ഥാനമടക്കം 6 ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത് പ്രകാരം...

Crime:കഴുത്തിലെ മുറിവുകള്‍ ഒരേപോലെ,വിനീതയ്ക്ക് മുമ്പ് മൂന്നുകൊലപാതകങ്ങള്‍, ഡോക്ടറുടെ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തല്‍

തിരുവനന്തപുരം: അമ്പലമുക്ക് വിനീത കൊലക്കേസിൽ നിർണായ മൊഴിയുമായി ഫൊറൻസിക് ഡോക്ടർ. വിനീതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതുപോലെയാണ് തമിഴ്നാട്ടിലും പ്രതിയായ രാജേന്ദ്രൻ മൂന്നുപേരെ കൊലപ്പെടുത്തിയതെന്ന് ഫൊറൻസിസ് ഡോക്ടർ മൊഴി നൽകി. തമിഴ്നാട് തോവാളയിലുള്ള ഒരു കസ്റ്റംസ്...

Billion dollor club:100 ബില്യൺ ഡോളർ ക്ലബ്ബിൽ നിന്ന് മുകേഷ് അംബാനി പുറത്ത്; ഓഹരി വിപണിയിൽ അദാനിക്കും തിരിച്ചടി കാരണമിതാണ്‌

മുംബൈ:ലോകത്തിലെ ഏറ്റവും വലിയ ധനികർ ആരൊക്കെയാണ്. ഈ പട്ടിക ഓരോ ദിനവും ചിലപ്പോൾ മാറാറുണ്ട്. ഓഹരി വിപണിയിലെ ഉയർച്ച താഴ്ചകൾ ഇതിൽ പ്രധാന പങ്കുവഹിക്കാറുണ്ട്. അങ്ങനെ ഒറ്റദിവസം കൊണ്ട് പട്ടികയിൽ മുന്നിലെത്തുന്നവരും പിന്നിലെത്തുന്നവരും...

MDMA: സ്യൂട്ട് റൂമിൽ ഷാരൂഖും ഡോണയും, പരിശോധനയില്‍ കിട്ടിയത് എംഡിഎംഎയും കഞ്ചാവും; അറസ്റ്റ്‌

കൊച്ചി: നെടുമ്പാശ്ശേരിയിൽ ന്യൂജനറേഷൻ മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെയും യുവതിയെയും എക്സൈസ് അറസ്റ്റ് ചെയ്തു.  പറവൂർ കുന്നുകര സ്വദേശി ഷാരൂഖ് സലിം (27 ), മണ്ണാർക്കാട് കള്ളമല സ്വദേശി ഡോണ പോൾ (25)...

‘മല്ലു ഹിന്ദു ഓഫീസേഴ്‌സ്’ വാട്‌സാപ്പ് ഗ്രൂപ്പ്; കെ.ഗോപാലകൃഷ്ണന്റെ മൊഴിയെടുത്തു, മൊബൈൽ ഫോൺ കസ്റ്റഡിയിൽ

തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ മൊഴിയെടുത്തു. ഡി.സി.പി. ഭരത് റെഡ്ഡിയാണ് മൊഴിയെടുത്തത്. മാധ്യമങ്ങളോട് നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ഗോപാലകൃഷ്ണന്‍...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.