ലണ്ടന്‍: കോവിഡ് വ്യാപനം അതിരൂക്ഷമായതിനേത്തുടര്ന്ന് ബ്രിട്ടനില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ആണ് ഡിസംബര്‍ രണ്ടുവരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
1,011,660 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 46,555 പേര് വൈറസ് ബാധയേത്തുടര്‍ന്ന് ഇതുവരെ മരണമടഞ്ഞു. 24 മണിക്കൂറിനിടെ 21,915 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. ഇതേസമയത്ത് 326 പേര് മരണപ്പെടുകയും ചെയ്തു.
നേരത്തെ കോവിഡ് വ്യാപനം അതിരൂക്ഷമായിരുന്ന സമയത്ത് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പിന്നീട് നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞിരുന്നു.
ഇനിയും ലോക്ക്ഡൗണ്‍ തുടര്‍ന്നാണ് അത് ജനജീവിതത്തെ സാരമായി ബാധിക്കുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ബോറിസ് ജോണ്സണ് അന്ന് ലോക്ക്ഡൗണ്‍ പിന്‍വലിച്ചത്. പിന്നീട് കോവിഡ് വ്യാപനത്തോത് ചെറിയ തോതില്‍ വീണ്്ടും ഉയര്‍ന്നപ്പോള്‍ നിയന്ത്രണങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തി തുടങ്ങിയിരുന്നു.