KeralaNews

കൊവിഡ്:കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന ഒൻപത് പേരുടെ ആരോഗ്യനില ഗുരുതരം

കൊച്ചി: കോവിഡ് സ്ഥിരീകരി എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒൻപത് പേരുടെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ ബുളളറ്റിൻ.

ഗുരുതരാവസ്ഥയിൽ ഐസിയുവിൽ കഴിയുന്ന രോഗികൾ ഇവരാണ്..

1) 53 വയസുള്ള ആലുവ കുന്നുകര സ്വദേശിനി ന്യൂമോണിയ ബാധിച്ചു ഗുരുതരമായി തുടരുന്നു ഈമാസം 13 നു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
2)എറണാകുളം മെഡിക്കൽ സെന്റര്ഇൽ നിന്നും കോവിഡ് സ്റ്റീരികരിച്ചതിനെ തുടർന്ന് 29-07-2020 നു അഡ്മിറ്റ് ആയ 60 വയസുള്ള എളമക്കര സ്വദേശി കോവിഡ് ന്യൂമോണിയ ബാധിച്ചു ഐസിയുവിൽ ഗുരുതരമായി കഴിയുന്നു.
3)ശ്വാസതടസസം മൂലം ഐസിയുവിൽ പ്രവേശിപ്പിച്ച 70 വയസുള്ള ഇടപ്പള്ളി സ്വദേശിനിയുടെ നില ഗുരുതരമായി തുടരുന്നു,കോവിഡ് പരിശോധന ഫലം പോസിറ്റീവാണ്.
4)64 വയസുള്ള ആലുവ സ്വാദേശിനി ന്യൂമോണിയ ബാധിച്ചു ഗുരുതരമായി തുടരുന്നു , കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഈമാസം 16 ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എറണാകുളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു
5)54 വയസുള്ള മൂത്തകുന്നം സ്വദേശിനി ക്യാൻസർ രോഗത്തിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ കോവിഡ് സ്റ്റീരികരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജിൽ ഇന്നലെ പ്രവേശിപ്പിച്ചു, നില ഗുരുതരമാണ്.
6) ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് 27 നു മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്ത 71 വയസുള്ള കൊടുങ്ങലൂർ സ്വദേശിനി ഗുരുതരമായി കഴിയുന്നു.അമിത രക്തസമ്മർ്ദവും ആസ്ത്മ രോഗവും അവസ്ഥ ഗുരുതരമാകാൻ കരണനം ആയിട്ടുണ്ട്.
7) 64 വയസുള്ള പള്ളുരുത്തി സ്വദേശി ശ്വാസകോശ അർബുദത്തെ തുടർന്ന് ഗുരുതരമായി കഴിയുന്നു.കോവിഡ് പോസിറ്റീവാണ്.
8) 84 വയസുള്ള ചേർത്തല സ്വദേശി കോവിഡ് നുമോണിയ മൂലം ഗുരുതരമായി കഴിയുന്നു.
9) തൃക്കാക്കര കരുണാലയത്തിൽ നിന്നും വന്ന 64 വയസുകാരിക്ക് ശ്വാസതടസം മൂലം ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടുണ്ട് ,കോവിഡ് പോസിറ്റീവാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button