വര്‍ക്കല താലൂക്കാശുപത്രിയിലെ നഴ്‌സിംഗ് ഓഫീസര്‍ കൊവിഡ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ നഴ്സിംഗ് ഓഫീസര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് രാവിലെയാണ് മരിച്ചത്. വര്‍ക്കല പുത്തന്‍ചന്ത സ്വദേശി പി എസ് സരിത (44)യാണ് മരിച്ചത്. കല്ലറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡ്യൂട്ടി ചെയ്തു വരുന്നതിനിടെയാണ് സരിത കൊവിഡ് ബാധിച്ച് മരിച്ചത്.

ഇന്നലെയാണ് കൊവിഡ് പരിശോധിച്ച് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇന്നലെ രാത്രിയില്‍ മരണം സംഭവിച്ചിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് മരണപ്പെട്ടതായി കണ്ടതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

താലൂക്കാശുപത്രിയില്‍ ജോലി ചെയ്തു വരുന്നതിനിടെയാണ് കല്ലറയില്‍ പുതുതായി തുടങ്ങിയ സി.എഫ്.എല്‍.ടിസിയില്‍ സരിതയ്ക്ക് ഡ്യൂട്ടി ലഭിച്ചതും അങ്ങോട്ട് മാറിയതും. സരിതയെ കൂടാതെ വര്‍ക്കലയിലെ നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിലവില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News