തിരുനന്തപുരം: സ്കൂളുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നു. മലപ്പുറത്തെ രണ്ട് സ്കൂളുകളില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കൂട്ടത്തോടെ രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.
കുട്ടികള്‍ തമ്മില്‍ ഇടകലരാന്‍ അനുവദിക്കരുത്. അധ്യാപകര്‍ ഇക്കാര്യം നിരീക്ഷിക്കണം. കൊവിഡ് പരിശോധന മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നുമെന്നും പൊതു വിദ്യാഭ്യാസ ഡയക്ടറേറ്റ് അറിയിച്ചു. കഴിവതും ഒരു ബഞ്ചില്‍ ഒരു കുട്ടിയെന്ന നിര്‍ദ്ദേശം പാലിക്കണമെന്നും കര്‍ശനമാക്കിയ നിര്‍ദ്ദേശം ഉടന്‍ നല്‍കുമെന്നും പൊതു വിദ്യാഭ്യാസ ഡയക്ടറേറ്റ് അറിയിച്ചു.
ഇന്നലെ മലപ്പുറം മാറഞ്ചേരി സ്കൂളിലും പെരുമ്പടപ്പ് വന്നേരി സ്കൂളിലും കൊവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പെരുമ്പടപ്പ് വന്നേരി ഹൈസ്കൂളിലും മാറഞ്ചേരി മുക്കാല ഹയര്‍ സെക്കണ്ടറി സ്കൂളിലുമായി നടത്തിയ പരിശോധനയില്‍ അധ്യാപകരിലും വിദ്യാര്‍ത്ഥികളും അടക്കം 256 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.