25.5 C
Kottayam
Friday, June 5, 2026

മലപ്പുറത്ത് കോവിഡ് വ്യാപനം രൂക്ഷം; 69 തദ്ദേശഭരണ സ്ഥാപനങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

Must read

മലപ്പുറം: ജില്ലയില്‍ കോവിഡ് വ്യാപനം അതിശക്തം. മലപ്പുറത്ത് എ കാറ്റഗറിയില്‍ പെട്ട ഒരു പ്രദേശം പോലും ഇല്ല. ആകെയുള്ള 106ല്‍ 69 തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഡി വിഭാഗത്തിലാണ്. ഇവിടെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കും. 26 തദ്ദേശഭരണ മേഖലകള്‍ സി വിഭാഗത്തിലും 11 മേഖലകള്‍ ബി വിഭാഗത്തിലുമാണ്.

കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിൽ തന്നെ ഏറ്റവും അധികം കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്നത് മലപ്പുറം ജില്ലയിലാണ്. ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിക്ക് ഏറെ മുകളിലാണ്. ബുധനാഴ്ച 16.36, ചൊവ്വാഴ്ച 17.99, തിങ്കളാഴ്ച 19.41 എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്ന് ദിവസത്തെ കണക്ക്. പ്രതിവാര വിലയിരുത്തലില്‍ അതുകൊണ്ട് തന്നെ ജില്ലയില്‍ കൂടുതല്‍ ഇടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വന്നു.

ടെസ്റ്റ് പോസിറ്റിവിറ്റി 15 ശതമാനതിന് മുകളില്‍ ഉള്ള തദ്ദേശഭരണ സ്ഥാപനങ്ങള്‍ 69 ആണ്. ഏറ്റവും ഉയര്‍ന്ന കണക്ക് ഇരിമ്പിളിയത്ത് രേഖപ്പെടുത്തി. 32.60 ആണ് ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കണ്ണമംഗലം, ചോക്കാട് പഞ്ചായത്തുകളിലും 30 ന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി ഉണ്ട്. നിലമ്ബൂര്‍ , പൊന്നാനി, വളാഞ്ചേരി, മഞ്ചേരി , താനൂര്‍, തിരൂരങ്ങാടി നഗരസഭകളും ഡി കാറ്റഗറിയിലാണ്. ഈ മേഖലകളെല്ലാം സമ്ബൂര്‍ണ്ണ കണ്ടൈന്‍മെന്‍റ് സോണ്‍ ആണ്.

മലപ്പുറം ജില്ലയില്‍ വരും ദിവസങ്ങളില്‍ കോവിഡ് കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഉയരും എന്നും ആരോഗ്യമേഖലയിലെ വിദഗ്ധര്‍ കണക്ക് കൂട്ടുന്നുണ്ട്. പെരിന്തല്‍മണ്ണ, തിരൂര്‍, പരപ്പനങ്ങാടി നഗരസഭകള്‍ ഉള്‍പ്പെടെ 26 തദ്ദേശഭരണസ്ഥാപനങ്ങളാണ് സി കാറ്റഗറിയില്‍ ഉള്ളത്. മലപ്പുറം നഗരസഭയും, കോട്ടയ്ക്കല്‍ നഗരസഭയും, കൊണ്ടോട്ടി നഗരസഭയും ഉള്‍പ്പെടെ 11 തദ്ദേശ ഭരണ മേഖലകള്‍ ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഏറ്റവും കുറവ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പൊന്മള പഞ്ചായത്തിലാണ്; 6.05 %. ജില്ലയില്‍ ഒരു തദ്ദേശഭരണ സ്ഥാപനം പോലും എ കാറ്റഗറിയില്‍ ഉള്‍പ്പെട്ടിട്ടില്ല.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week