31.1 C
Kottayam
Saturday, May 18, 2024

കോട്ടയത്ത് വീണ്ടും കൊവിഡ് മരണം,മൃതദേഹം കാണാന്‍ നിരവധിപേരെത്തി,രോഗവ്യാപനഭീതിയില്‍ കാരാപ്പുഴ

Must read

കോട്ടയം ജില്ലയില്‍ വീണ്ടും കൊവിഡ് മരണം.ഇന്ന് രാവിലെ മരിച്ച കാരാപ്പുഴ തയ്യില്‍ മാടയ്ക്കല്‍ വാസപ്പന്‍(89) നാണ് കൊവിഡ് സ്ഥിരീകരിച്ചത്.പ്രായാധിക്യമായ അസുഖങ്ങള്‍ ഇദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നു.പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനേത്തുടര്‍ന്ന് ബുധനാഴ്ച കോട്ടയം ജനറല്‍ ആശുപത്രിയില്‍ ചിരിത്സ തേടി.കൊവിഡ് സംശയമുയര്‍ന്നതിനേത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.കൊവിഡ് പരിശോധന നടത്തുകയും ചെയ്തു.ആശുപത്രിയില്‍ കിടത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും മകന്‍ ബലമായി ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലേക്ക് കൊണ്ടുപോയി.ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിച്ച ഇദ്ദേഹം വ്യാഴാഴ്ച രാവിലെ മരിച്ചു.സംസ്‌കാരചടങ്ങളുകള്‍ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകളുടെ അന്തിമഘട്ടത്തില്‍ ആരോഗ്യവകുപ്പ് ഇടപെട്ടു. കൊവിഡ് പരിശോധനാഫലം എത്തിയശേഷമെ സംസ്‌കാരം അനുവദിയ്ക്കൂ എന്ന് നിലപാടെടുത്തു.സ്രവം പരിശോധയ്ക്കായി എടുത്തതറിയാതെ നിരവധി പേര്‍ ഈ സമയം വീട്ടിലെത്തുകയും ചെയ്തു.കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാവും ഇനി സംസ്‌കാരം നടത്തുക. ഇതിനായി മൃതദേഹം വീട്ടില്‍ തന്നെ സൂക്ഷിച്ചിരിയ്ക്കുകയാണ്.

വാസപ്പന്റെ ബന്ധുക്കളും മൃതദേഹം കാണാനെത്തിയവരും അടക്കം നിരവധി പേര്‍ ഇനി നിരീക്ഷണത്തില്‍ പോകേണ്ടി വരും. പ്രദേശത്ത് അടിയന്തിര ജാഗ്രതാനിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

ഏറെ നാളായി വാസപ്പന്‍ വീട്ടില്‍ തന്നെ കഴിയുകയാണ്.അതുകൊണ്ട് ഇദ്ദേഹത്തിന് രോഗം എവിടെ നിന്നാണ് പകര്‍ന്നു എന്നതു സംബന്ധിച്ച സൂചനകളും ഇല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week