കണ്ണൂർ: ഇരിട്ടിയിൽ കോവിഡ് സ്ഥിരീകരിച്ച എഴുപതുകാരൻ മരിച്ചു.പയഞ്ചേരി പുതിയപറമ്പൻ വീട്ടിൽ പി .കെ. മുഹമ്മദ് ആണ് മരിച്ചത്. കഴിഞ്ഞമാസം 22നാണ് മൂന്ന് കുടുംബാംഗങ്ങൾക്കൊപ്പം മുഹമ്മദ് മസ്കറ്റിൽ നിന്നും തിരിച്ചെത്തിയത്.
കൂത്തുപറമ്പിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് ശ്രവ പരിശോധനക്ക് വിധേയനായി.ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു. എന്നാൽ ആംബുലൻസിൽ വച്ച് ആരോഗ്യ സ്ഥിതി കൂടുതൽ വഷളായി .
നേരത്തെതന്നെ ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ തേടിയിരുന്നു. ആശുപത്രിയിൽ എത്തിച്ച ശേഷം രാത്രി 11.30 ന് മരണം സ്ഥിരീകരിച്ചു. ഇരുട്ടിയിലെ പ്രമുഖ വ്യാപാരിയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News