രാജ്യത്ത് ഇന്ന് ആറ് കൊവിഡ് മരണം; പൂനയില്‍ ഇന്ന് മരിച്ചത് മൂന്നു പേര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ്-19 ബാധിച്ച് ഇന്ന് ആറ് മരണം കൂടി. തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയിലെ പൂനയില്‍ ഇന്ന് മാത്രം മരിച്ചത് മൂന്ന് പേരാണ്. തമിഴ്‌നാട്ടില്‍ രണ്ട് പേരും മരിച്ചു. ഗുജറാത്തിലെ സുറത്തില്‍ ചികിത്സയിലായിരുന്ന സ്ത്രീയാണ് മരിച്ചത്.
<p>രാജ്യത്ത് കൊവിഡ് ബാധിച്ച് ആകെ 79 പേര്‍ മരിച്ചെന്ന് കേന്ദ്രസര്‍ക്കാരും വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ 267 പേര്‍ രോഗവിമുക്തി നേടിയെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. 24 മണിക്കൂറിനിടെ 472 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,374 ആയി.</p>
<p>തമിഴ്‌നാട്ടില്‍ ചെന്നൈ വണ്ണാറപ്പേട്ട, രാമനാഥപുരം സ്വദേശികളാണ് ഇന്ന് മരിച്ചത്. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ ആളാണ് ചെന്നൈയില്‍ മരിച്ചത്. ഇതോടെ തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.</p>
<p>മഹാരാഷ്ട്രയില്‍ 26 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ധാരാവിയിലും ഒരാള്‍ക്ക് കൂടി കൊറണ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 661 ആയി. 32 പേരാണ് മഹാരാഷ്ട്രയില്‍ കൊറോണ ബാധിച്ച് മരിച്ചത്.</p>