27.8 C
Kottayam
Thursday, May 23, 2024

കേരളത്തിൽ കൊവിഡ് മരണം അരലക്ഷത്തിനടുത്ത്; ദേശീയ ശരാശരിയിലെത്തി

Must read

തിരുവനന്തപുരം: കൊവിഡ് മരണം അരലക്ഷത്തിലേക്കെത്തിയതോടെ സംസ്ഥാനത്തെ മരണനിരക്ക് ദേശീയ ശരാശരിയിലേക്ക്. ദേശീയ ശരാശരി 1.37ൽ നിൽക്കുമ്പോൾ കേരളത്തിലെ മരണനിരക്ക് 0.93 ലെത്തി. മൊത്തം മരണക്കണക്കിൽ കേരളം മഹാരാഷ്ട്രയ്ക്കും പിന്നിൽ രണ്ടാമതെത്തി. മറച്ചുവെച്ച മരണങ്ങൾ കൂട്ടത്തോടെ പുറത്തുവിടേണ്ടി വന്നതോടെയാണ് കണക്കുകളിൽ കേരള മോഡൽ ചോദ്യം ചെയ്യപ്പെടുന്നത്.

പ്രതിദിന കേസുകളിൽ മുന്നിലാണെങ്കിലും മരണനിരക്ക് വെറും 0.4 ശതമാനം മാത്രമാണ്. രാജ്യത്ത് ഏറ്റവും കുറഞ്ഞ മരണനിരക്ക് എന്നത് കൊവിഡിന്റെ ഒന്നാം തരംഗ കാലത്ത് എല്ലായിടത്തും സർക്കാരിന്റെ പ്രധാന അവകാശവാദമായിരുന്നു. രാജ്യത്തെ മരണനിരക്ക് ശരാശരി 1.37 ശതമാനത്തിൽ നിൽക്കുമ്പോൾ കേരളം 0.93ലെത്തി.

1.41 ലക്ഷത്തിലധികം മരണമുണ്ടായ മഹാരാഷ്ട്രയാണ് രാജ്യത്ത് മരണക്കണക്കിൽ മുന്നിൽ. രണ്ടാമതുള്ള കേരളത്തിൽ മരണം 49,547 ആയി. സുപ്രീം കോടതി നിർദേശപ്രകാരം മരണം കണക്കാക്കുന്നതിൽ മാറ്റം വരുത്തേണ്ടി വന്നതിനൊപ്പം, നേരത്തെ മറച്ചുവെച്ച മരണങ്ങൾ പിന്നീട് ചേർക്കേണ്ടി വന്നതോടെയാണ് ചിത്രം മാറിയത്. 25,000ത്തിലധികം മരണമാണ് അപ്പീലിലൂടെ മാത്രം ചേർത്തത്. മരണം അരലക്ഷം കടക്കുമ്പോൾ കൊവിഡ് മരണപ്പട്ടികയിൽ ചേർക്കാൻ 10,141 അപേക്ഷകൾ ഇനിയും ബാക്കിയുമാണ്.

വാക്സീനേഷൻ സമ്പൂർണമാകാറായിട്ടും നിലവിലെ മരണനിരക്ക് , വാക്സീനെത്തുന്നതിന് മുൻപുള്ളതിനേക്കാൾ കൂടി നിൽക്കുന്നുവെന്ന കൗതുകരമായ വസ്തുതയും ഉണ്ട്. 5944 കേസുകളുണ്ടായ ഇന്നലെ 33 മരണം. മരണനിരക്ക് 0.55 ശതമാനം. വാക്സിനേഷനെത്തിയിട്ടില്ലാത്ത 2020 ഒക്ടോബർ 1ന് 8135 കേസുകളുണ്ടായപ്പോഴും മരണം 29 മാത്രം. നിരക്ക് 0.35 ശതമാനം. വാക്സിനുണ്ടായിട്ടും മരണനിരക്ക് കുറയുന്നില്ലെന്ന തോന്നലുണ്ടാക്കുന്നതിന് പിറകിൽ, ആദ്യതരംഗകാലത്ത് മരണങ്ങൾ റിപ്പോർട്ട് ചെയ്യാതെ മറച്ചുവെച്ചതാണെന്നാണ് വിദഗ്ദർ വിശദീകരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week