InternationalNews

കൊവിഡ് മരണം 11000 കടന്നു, ഇന്നലെ മാത്രം ഇറ്റലിയില്‍ രിച്ചത് 627 പേര്‍

റോം: കൊവിഡ് 19 ബാധയില്‍ ഇന്നലെ മാത്രം 627 പുതിയ മരണങ്ങള്‍ ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് ബാധിച്ചുള്ള മരണം ആഗോളതലത്തില്‍ 11,000 കടന്നു. മരണസംഖ്യ 11,385 ആയി. രോഗം ഏറെ നാശം വിതച്ച ഇറ്റലിയില്‍ മരണം 4000 കവിഞ്ഞു. 24 മണിക്കൂറിനിടെ മരിച്ചത് 627 പേരാണ്. ഇറ്റലിയില്‍ 5986 പേര്‍ക്ക് കൂടി പുതുതായി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗബാധിതരുടെ എണ്ണം 47,021 ആയി ഉയര്‍ന്നു. ഇറ്റലിയില്‍ മാത്രം ആകെ മരണങ്ങളുടെ എണ്ണം ചൈനയെയും മറികടന്ന് 4,032 ആണ്, രോഗബാധിതരുടെ എണ്ണം 47,021 ആയി.

ഇറ്റലിയുടെ മുന്‍ ഏകദിന മരണ റെക്കോര്‍ഡ് ബുധനാഴ്ച 475 ആയിരുന്നു. ഇതില്‍ നിന്നാണ് ഇപ്പോള്‍ മരണ നിരക്ക് കൂടിയിരിക്കുന്നത്. ലോകത്തെ കൊറോണ വൈറസ് മരണങ്ങളില്‍ 36.6 ശതമാനവും ഇറ്റലിയില്‍ ആണെന്നാണ് റിപ്പോര്‍ട്ട്.COVID-19 ല്‍ നിന്ന് കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ മാത്രം 1,500 ല്‍ അധികം മരണങ്ങള്‍ ഇറ്റലിയില്‍ ഉണ്ടായിട്ടുണ്ട്.വുഹാനിലെ ഹുബെ പ്രവിശ്യയില്‍ പൊട്ടിപ്പുറപ്പെട്ടതിന്റെ ഏറ്റവും ഉയര്‍ന്ന സമയത്ത് ചൈന ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ വളരെ കൂടുതലാണ് ഇപ്പോഴത്തെ ഇറ്റലിയിലെ ദൈനംദിന മരണ നിരക്ക്.

അതേസമയം സ്പെയിനില്‍ 1093 പേരും, ഇറാനില്‍ 1433 പേരും കോവിഡ് ബാധിച്ച് മരിച്ചു. 185 രാജ്യങ്ങളിലായി 2.75,5041 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. യുഎഇയില്‍ കോവിഡ് ബാധിച്ച് രണ്ടുപേര്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അറബ് ഏഷ്യന്‍ പൗരന്മാരാണ് മരിച്ചത്. ഇസ്രായേലിലും ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. 88 കാരന്‍ വൈറസ് ബാധയേറ്റ് മരിച്ചതായി ഇസ്രായേല്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button