KeralaNews

കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​തെ 19 ദി​വ​സ​ങ്ങ​ളാ​യി മോ​ർ​ച്ച​റി​യി​ൽ, മരണാനന്തര ചടങ്ങുകൾ നടത്തി ബന്ധുക്കൾ

കൊല്ലം: കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​തെ 19 ദി​വ​സ​ങ്ങ​ളാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. പ​ത്ത​നാ​പു​രം സ്വ​ദേ​ശി ദേ​വ​രാ​ജ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ 12നാ​ണ് ദേ​വ​രാ​ജ​ൻ മ​രി​ച്ച​ത്.

വീ​ട്ടി​ൽ സം​സ്ക​രി​ക്കാ​ൻ സ്ഥ​ല​മി​ല്ലാ​ത്തി​നാ​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ഈ ​ചു​മ​ത​ല ഏ​റ്റെ​ടു​ത്തി​രു​ന്നു. മൃ​ത​ദേ​ഹം പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കാ​നു​ള്ള അ​നു​മ​തി ദേ​വ​രാ​ജ​ന്‍റെ ഭാ​ര്യ പു​ഷ്പ​വ​ല്ലി ആ​രോ​ഗ്യ​വ​കു​പ്പി​ന് ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം മ​റ്റൊ​രാ​വ​ശ്യ​ത്തി​നാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചി​ട്ടി​ല്ലെ​ന്ന കാ​ര്യം ബ​ന്ധു​ക്ക​ൾ അ​റി​യു​ന്ന​ത്. ഇ​തേ​തു​ട​ർ​ന്ന് ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സം​ഭ​വം അ​ന്വേ​ഷി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കൊ​ല്ലം ഡി​എം​ഒ വ്യ​ക്ത​മാ​ക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button