ചെന്നൈ: യുകെയിൽ നിന്ന് ചെന്നൈയിൽ എത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇയാൾ ദില്ലി വഴിയാണ് ചെന്നൈയിൽ എത്തിയത്. വൈറസിന്റെ പുതിയ വകഭേദമാണോയെന്ന് തിരിച്ചറിയാന്‍ സാമ്പിള്‍ എന്‍ഐവി പൂനെയിലേക്ക് അയച്ചു. രോഗം സ്ഥിരീകരിച്ച ഇയാളെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇയാളുമായി ബന്ധപ്പെട്ടവരുടെ സമ്പർക്ക പട്ടിക തയാറാക്കുന്നതായി തമിഴ്നാട് ആരോഗ്യവകുപ്പ് വ്യക്തമാക്കി. രണ്ടാഴ്ചയ്ക്കിടെ വിദേശത്ത് നിന്ന് എത്തിയ മുഴുവൻ പേരുടേയും സാമ്പിൾ പരിശോധിക്കും. 14 സാമ്പിൾ നെഗറ്റീവായി. ഇനി ഒമ്പത് പേരുടെ സാമ്പിൾ പരിശോധനാഫലം വരാനുണ്ട്.
,p>അതേസമയം തെരഞ്ഞെടുപ്പിന് പിന്നാലെ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം ഇന്ന് ചേരുന്ന പ്രതിവാര അവലോകന യോഗം ചർച്ചചെയ്യും. ബ്രിട്ടനിലടക്കം ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസിനെ കണ്ടെത്തിയ പശ്ചാത്തലത്തിൽ മുൻകരുതലുകൾ നടപടികളും ചർച്ചയാകും. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന വീഡിയോ കോൺഫെറൻസിൽ ജില്ലാ മെഡിക്കൽ ഓഫീസർമാരും ജില്ലാ സർവയ്ലൻസ് ഓഫീസർമാരും പങ്കെടുക്കും. വൈകീട്ട് ആറ് മണിക്കാണ് യോഗം.