പത്തനംതിട്ട:എംഎസ്എഫ് ജില്ലാ നേതാവിന് കോവിഡ് സ്ഥിരീകരിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിച്ച കുട്ടികളെ വീട്ടിലെത്തി ആദരിക്കുകയും പ്രമുഖ ജനപ്രതിനിധികള്‍ പങ്കെടുത്ത് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പൊതുപരിപാടികളിലും ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിരുന്ന പത്തനംതിട്ട കുലശേഖരപതി സ്വദേശിയായ 22 കാരനാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇയാള്‍ക്ക് രോഗത്തിന്റെ എവിടെ നിന്നാണെന്ന് വ്യക്തമായിട്ടില്ല. എത്രയും വേഗത്തില്‍ ഇയാളുടെ റൂട്ട്മാപ്പ് പുറത്തുവിടാന്‍ ശ്രമിക്കുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഇയാള്‍ റേഷന്‍ കട നടത്തുന്ന ആളാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഒരുപാട് പേര്‍ ഇവരെ വന്നിരുന്നു. ഇയാള്‍ക്ക് സ്വന്തമായി ഒരു ബേക്കറിയുമുണ്ട്. ഇയാള്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയപ്പോള്‍ പത്തനംതിട്ടയിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ പ്രഥമിക ചികിത്സ തേടുകയും രോഗലക്ഷണങ്ങള്‍ക്ക് മാറാത്തതിനെ തുടര്‍ന്ന്, ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടുന്നതിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
പത്തനംതിട്ടയില്‍ ഇന്ന് 26 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 17 പേര്‍ വിദേശത്തു നിന്നും 8 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. ജില്ലയില്‍ ഇതുവരെ ആകെ 381 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 169 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 158 പേര്‍ ജില്ലയിലും, 11 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതു കൂടാതെ തമിഴ്നാട് സ്വദേശിയായ ഒരാള്‍ക്കും ജില്ലയില്‍ വച്ച് രോഗം സ്ഥിരീകരിച്ചു. അതേസമയം ഇന്ന് ജില്ലയിലുളള 15 പേര്‍ രോഗമുക്തരായി.