കോഴിക്കോട്: കേരളത്തില്‍ രണ്ട് ഹൗസ് സര്ജന്മാര്ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഹൗസ് സര്ജന്മാര്ക്കാണ് കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ച രണ്ടുപേരും ഡല്‍ഹിയില്‍ വിനോദയാത്ര പോയവരാണ്.
നിസാമുദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ യാത്ര ചെയ്ത ട്രെയിനിലാണ് ഡോക്ടര്‍മാര്‍ സഞ്ചരിച്ചതെന്നാണ് വിവരം. ഇതിന്റെ പശ്ചാത്തലത്തില്‍ ഇരുവരെയും പരിശോധിച്ച ആറ് മെഡിക്കല്‍ കോളജ് അധ്യാപകരെയും നിരീക്ഷണത്തിലാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News