തിരുവനന്തപുരം
തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവർ:
41 വയസ്, പുരുഷൻ, തൂത്തുക്കുടി തമിഴ്നാട് സ്വദേശി, വിദേശത്തു നിന്ന് 26 ന് തിരുവനന്തപുരത്ത് വിമാനമിറങ്ങി. എയർപോർട്ടിൽ നടത്തിയ ആന്റിബോഡി ടെസ്റ്റ് പോസിറ്റീവ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് സ്രവ പരിശോധന നടത്തി, പോസിറ്റീവ്.
38 വയസ്, പുരുഷൻ, നാഗപട്ടണം തമിഴ്നാട് സ്വദേശി, കുവൈറ്റിൽ നിന്ന് 26 ന് എത്തി. എയർപോർട്ടിൽ വച്ച് ആന്റിബോഡി ടെസ്റ്റ് പോസിറ്റീവ്. തുടർന്ന് സ്രവ പരിശോധന നടത്തി.
33, പുരുഷൻ, തിരുനെൽവേലി തമിഴ്നാട് സ്വദേശി, ദോഹയിൽ നിന്ന് 26 ന് എത്തി. എത്തി. എയർപോർട്ടിൽ ആന്റിബോഡി ടെസ്റ്റ് പോസിറ്റീവ്. തുടർന്ന് സ്രവ പരിശോധന.
60 വയസ്, പുരുഷൻ, തിരുവനന്തപുരം നഗരൂർ സ്വദേശി, മസ്ക്കറ്റിൽ നിന്ന് 25 ന് എത്തി. രോഗലക്ഷണങ്ങളുണ്ടായിരുന്നു.
എറണാകുളം
എറണാകുളം:ജില്ലയിൽ ഇന്ന് 5 പേർക്ക് രോഗം സ്ഥിരീകരിച്ചു.
ജൂൺ 14 ന് കുവൈറ്റ് – കൊച്ചി വിമാനത്തിലെത്തിയ 27 വയസുള്ള കിഴക്കമ്പലം സ്വദേശി, ജൂൺ 23 ന് രോഗം സ്ഥിരീകരിച്ച മലയാറ്റൂർ സ്വദേശികളുടെ അടുത്ത ബന്ധുവായ 81 വയസുകാരൻ, കാഞ്ഞൂർ സ്വദേശികളായ 53 വയസുകാരനും അദ്ദേഹത്തിന്റെ ഭാര്യയായ 45 വയസുള്ള കാലടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകയ്ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 40 പേരെ ഇവരുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തുകയും നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരുന്നു.
• കൂടാതെ ജൂൺ 26 ന് റിയാദ്- കരിപ്പൂർ വിമാനത്തിലെത്തിയ 49 വയസുള്ള പായിപ്ര സ്വദേശി രോഗം സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്.
• ഇന്ന് 4 പേർ രോഗമുക്തി നേടി. ജൂൺ 15 ന് രോഗം സ്ഥിരീകരിച്ച 53 വയസുള്ള കൊല്ലം സ്വദേശി, മെയ് 28 ന് രോഗം സ്ഥിരീകരിച്ച 31 വയസുള്ള ആലപ്പുഴ സ്വദേശിനി, ജൂൺ 5 ന് രോഗം സ്ഥിരീകരിച്ച 38 വയസുള്ള ഏഴിക്കര സ്വദേശി, ജൂൺ 9 ന് രോഗം സ്ഥിരീകരിച്ച 35 വയസുള്ള ഇടക്കൊച്ചി സ്വദേശിനിയും ഇന്ന് രോഗമുക്തി നേടി.
ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 173 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ 44 പേരും അങ്കമാലി അഡല്ക്സിൽ 125 പേരും ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിൽ 3 പേരും, സ്വകാര്യ ആശുപത്രിയിൽ ഒരാളും ചികിത്സയിലുണ്ട്.
• ഇന്ന് ജില്ലയിൽ നിന്നും 217 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 210 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 4 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 311 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
പത്തനംതിട്ട
പത്തനംതിട്ട:ജില്ലയില്‍ ഇന്ന് 13 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 1)ജൂണ്‍ 12 ന് ഖത്തറില്‍ നിന്നും എത്തിയ കൊടുമണ്‍, അങ്ങാടിക്കല്‍ സൗത്ത് സ്വദേശിയായ 53 വയസുകാരന്‍. 2)ജൂണ്‍ 17 ന് അബുദാബിയില്‍ നിന്നും എത്തിയ കോന്നി, പ്രമാടം സ്വദേശിയായ 27 വയസുകാരന്‍. 3)ജൂണ്‍ 15 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ തേക്കുതോട് സ്വദേശിനിയായ 29 വയസുകാരി. 4)ജൂണ്‍ 15 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ പ്രമാടം, ഇളക്കൊളളൂര്‍ സ്വദേശിനിയായ 28 വയസുകാരി. 5)ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും എത്തിയ മല്ലപ്പുഴശേരി, ആറന്മുള സ്വദേശിയായ 28 വയസുകാരന്‍.
6) ജൂണ്‍ 15 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ കല്ലൂപ്പാറ സ്വദേശിനിയായ 25 വയസുകാരി.
7) ജൂണ്‍ 23 ന് ഷാര്‍ജയില്‍ നിന്നും എത്തിയ പന്തളം-തെക്കേക്കര സ്വദേശിയായ 51 വയസുകാരന്‍. 8)ജൂണ്‍ നാലിന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 21 വയസുകാരന്‍. 9)ജൂണ്‍ 26 ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിനിയായ 46 വയസുകാരി. 10)ജൂണ്‍ 24 ന് മസ്‌ക്കറ്റില്‍ നിന്നും എത്തിയ പെരിങ്ങര സ്വദേശിയായ 28 വയസുകാരന്‍. 11)ജൂണ്‍ 24 ന് ഖത്തറില്‍ നിന്നും എത്തിയ കൊടുമണ്‍, അങ്ങാടിക്കല്‍ നോര്‍ത്ത് സ്വദേശിയായ 44 വയസുകാരന്‍. 12)ജൂണ്‍ 20 ന് സൗദിയില്‍ നിന്നും എത്തിയ ചെറുകോല്‍, വയലാത്തല സ്വദേശിനിയായ 32 വയസുകാരി.
13) കുവൈറ്റില്‍ നിന്നും എത്തിയ അയിരൂര്‍ സ്വദേശിയായ 44 വയസുകാരന്‍ എന്നിവര്‍ക്കാണ് ജില്ലയില്‍ ഇന്ന് (29) രോഗം സ്ഥിരീകരിച്ചത്.
ജില്ലയില്‍ ഇതുവരെ ആകെ 289 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ഇന്ന് (29) ജില്ലയില്‍ ആരും രോഗമുക്തരായിട്ടില്ല. ആകെ രോഗമുക്തരായവരുടെ എണ്ണം 104 ആണ്. നിലവില്‍ പത്തനംതിട്ട ജില്ലയില്‍ 184 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 176 പേര്‍ ജില്ലയിലും, എട്ടു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതു കൂടാതെ ആലപ്പുഴ ജില്ലയില്‍ നിന്നുമുളള ഒരാള്‍ പത്തനംതിട്ടയില്‍ ചികിത്സയില്‍ ഉണ്ട്.