HealthNewspravasi

ഒമാനിൽ 928 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 919 പേർക്ക് രോഗമുക്തി ; 9 പേർ കൂടി മരണപ്പെട്ടു; ആകെ മരണ സംഖ്യ രണ്ടായിരം കടന്നു 

മസ്ക്കറ്റ്:ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ  പുതിയതായി 928 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 1,92,326 ആയി. പുതിയതായി 9 കോവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 2,001 ആയി. കോവിഡ് സ്ഥിരീകരിച്ചവരിൽ 1,71,848 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. പുതിയതായി 919 പേരാണ് കോവിഡിനെ അതിജീവിച്ചിരിക്കുന്നത്. 89.3 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്ത് 833 പേർ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതിൽ 275 പേർ ഐ.സി.യുവിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button