33.4 C
Kottayam
Friday, May 3, 2024

കോട്ടയത്ത് 1510 പേര്‍ക്ക് കോവിഡ്,സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവേശന നിയന്ത്രണം

Must read

കോട്ടയം: ജില്ലയില്‍ 1510 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1489 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ നാലു പേർ ആരോഗ്യ പ്രവർത്തകരാണ്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 21 പേര്‍ രോഗബാധിതരായി. പുതിയതായി 7454 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 757 പുരുഷന്‍മാരും 626 സ്ത്രീകളും 127 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 234 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

330 പേര്‍ രോഗമുക്തരായി. 9115 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 96491 പേര്‍ കോവിഡ് ബാധിതരായി. 86500 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 22993 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം -212

ചങ്ങനാശേരി – 54

ഏറ്റുമാനൂർ – 53

മാടപ്പള്ളി – 49

ഈരാറ്റുപേട്ട – 48

ആർപ്പൂക്കര, പായിപ്പാട് -43

കടുത്തുരുത്തി – 40

കുമരകം – 39

പുതുപ്പള്ളി – 33

വാകത്താനം, കാഞ്ഞിരപ്പള്ളി -29

മുണ്ടക്കയം – 28

എരുമേലി-25

കാണക്കാരി – 24

അതിരമ്പുഴ – 23

വൈക്കം, അയർക്കുന്നം – 22

വെളിയന്നൂർ, വാഴപ്പള്ളി, മറവന്തുരുത്ത് – 21

ഉദയനാപുരം – 20

പാമ്പാടി, വെച്ചൂർ,ചിറക്കടവ്, രാമപുരം – 19

തലയോലപ്പറമ്പ്, കിടങ്ങൂർ, മാഞ്ഞൂർ – 18

കുറവിലങ്ങാട്, ഞീഴൂർ, കടനാട്, കറുകച്ചാൽ, വിജയപുരം – 17

ചെമ്പ്, ഭരണങ്ങാനം, തിരുവാർപ്പ് -16

പള്ളിക്കത്തോട്, മണർകാട്-15

കോരുത്തോട്, വെള്ളൂർ, അയ്മനം, മരങ്ങാട്ടുപിള്ളി – 14

എലിക്കുളം -13

പൂഞ്ഞാർ, നീണ്ടൂർ, കടപ്ലാമറ്റം – 12

കൂട്ടിക്കൽ,തലയാഴം, കൊഴുവനാൽ, പാലാ, പാറത്തോട്, മണിമല – 11

ടി.വി പുരം, നെടുംകുന്നം, തൃക്കൊടിത്താനം-10

വെള്ളാവൂർ, തലപ്പലം – 9

മീനച്ചിൽ, കരൂർ, പനച്ചിക്കാട്, തിടനാട്, മുത്തോലി, കുറിച്ചി – 8

കൂരോപ്പട -7

മുളക്കുളം, കല്ലറ, കങ്ങഴ, മേലുകാവ് – 5

അകലക്കുന്നം, പൂഞ്ഞാർ തെക്കേക്കര, ഉഴവൂർ, മീനടം – 4

വാഴൂർ – 3

തലനാട്, തീക്കോയി -2

മൂന്നിലവ് – 1

സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവേശന നിയന്ത്രണം

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കളക്ടറേറ്റ് ഉള്‍പ്പെടെ കോട്ടയം ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുജനങ്ങളുടെ സന്ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. വിവിധ വകുപ്പുകളിലേക്കുള്ള അപേക്ഷകള്‍ നിക്ഷേപിക്കുന്നതിന് കളക്ടറേറ്റ് കവാടത്തില്‍ പെട്ടികള്‍ വച്ചിട്ടുണ്ട്. ഈ പെട്ടികളില്‍ ലഭിക്കുന്ന അപേക്ഷകള്‍ ശേഖരിച്ച് സമയബന്ധിതമായി അതത് ഓഫീസുകളില്‍ എത്തിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അടിയന്തര ആവശ്യങ്ങള്‍ക്കൊഴികെ ഓഫീസുകളില്‍ പ്രവേശനം അനുവദിക്കുന്നതല്ല. ഇങ്ങനെ ഓഫീസുകളിലേക്ക് പോകുന്നവരുടെ പേരും ഫോണ്‍ നമ്പരും രേഖപ്പെടുത്തി സൂക്ഷിക്കുന്നുണ്ട്. കളക്ടറേറ്റിലേക്കുള്ള പ്രവേശനവും മടക്കവും പ്രധാന കവാടത്തില്‍കൂടി മാത്രമാക്കി.

ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്ലസ്റ്റര്‍

മാന്നാനം കെ.ഇ. സ്‌കൂളിലെ റെഗുലര്‍ ബാച്ചിന്റെ ബോര്‍ഡിംഗ് ഡോര്‍മിറ്ററി കോവിഡ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്ലസ്റ്ററായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. ക്ലസ്റ്റര്‍ നിയന്ത്രണ നടപടികള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി.

ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്റര്‍

എലിക്കുളം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലെ (രണ്ടാം മൈല്‍) ഇരുമ്പുകുത്തി കോളനി മേഖല കോവിഡ് ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്ററായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. 35 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.
ക്ലസ്റ്റര്‍ നിയന്ത്രണ ക്രമീകരണങ്ങള്‍ക്കായി ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി.

പരിശോധന കൂടുതല്‍ കര്‍ശനമാക്കി;വീഴ്ച വരുത്തിയാല്‍ നടപടി

കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി കോട്ടയം ജില്ലയില്‍ നിരീക്ഷണവും പരിശോധനയും നടപടികളും കൂടുതല്‍ കര്‍ശനമാക്കി. സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ജില്ലയില്‍ പൂര്‍ണ്ണമായും പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.

രാത്രി കര്‍ഫ്യൂ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥാപനങ്ങളുടെ സമയക്രമം, മാസ്കിന്‍റെ ഉപയോഗം, സാമൂഹിക അകലം തുടങ്ങിയവ പരിശോധിച്ചായിരിക്കും നടപടി.

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടും. ഇങ്ങനെ അടച്ചിടുന്ന കടകള്‍ ഏറ്റവും കുറഞ്ഞത് രണ്ടു ദിവസം കഴിഞ്ഞു മാത്രമേ തുറക്കാന്‍ അനുവദിക്കൂ. ലംഘനം ഗുരുതരമാണെങ്കില്‍ പ്രവര്‍ത്തനാനുമതി വൈകും.

രോഗപ്രതിരോധത്തിനായുള്ള ക്രമീകരണങ്ങളുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്ന് വ്യാപാരി വ്യവസായി സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളും നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജാഗ്രത പുലര്‍ത്തണം. വര്‍ക്ക് ഫ്രം ഹോം സംവിധാനം പ്രയോജനപ്പെടുത്താന്‍ കഴിയുന്ന സ്ഥാപനങ്ങള്‍ അതിന് നടപടി സ്വീകരിക്കണം.

വീടുകളില്‍ ഉള്‍പ്പെടെ ട്യൂഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നതിന് മാത്രമാണ് അനുമതിയുള്ളത്. ആരാധനാലയങ്ങളിലും നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജാഗ്രത പുലര്‍ത്തണം-കളക്ടര്‍ പറഞ്ഞു.

ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പരിശോധനയും നടപടികളും സംബന്ധിച്ച് സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ ഓഫീസര്‍ ഷീബ ജോര്‍ജ്, ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ്പ, എ.ഡി.എം. അശ സി. ഏബ്രഹാം, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍ എന്നിവരും പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week